ദുബൈ : അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റിന് ഇന്നു ദുബൈയില്‍ തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യയും യു.എ.ഇയും തമ്മിൽ ഏറ്റുമുട്ടും.15 അംഗ യു.എ.ഇ ടീമിലെ 13 പേരും ഇന്ത്യക്കാരാണെന്നതിനാല്‍ ഫലത്തില്‍ ഇന്ത്യന്‍ പോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. മലയാളി നായകന് അലിഷാന്‍ ഷറഫുവിന്റെ നേതൃത്വത്തിലിറങ്ങുന്ന യു.എ.ഇയും യാഷ് ധുളിന്റെ കാപ്റ്റന്സിയിലിറങ്ങുന്ന ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുമ്പോൾ മുന്‍തൂക്കം ഇന്ത്യക്കുതന്നെയാണ്. ഐ.സി.സി അക്കാദമി ഗ്രൗണ്ടില്‍ രാവിലെ 9.30ന് മത്സരം ആരംഭിക്കും.
മുന്‍ ഇന്ത്യന്‍താരം റോബിന് സിങ് പരിശീലകനായ യു.എ.ഇ ടീമില്‍ അടിമുടി ഇന്ത്യക്കാരാണെന്നതാണ് ഈ ടൂര്‍ണമെന്റിെന്റ പ്രത്യേകത. നായകന് അലിഷാന്‍ പുറമെ തലശ്ശേരി സ്വദേശി വിനായക് വിജയരാഘവനും ടീമിലുണ്ട്. പാതിമലയാളിയായ റോണക് പാനോളിയാണ് ടീമിലെ മറ്റൊരു കേരള സാന്നിധ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നായകനായി അലിഷാന്‍ അരങ്ങേറുന്നതും ഈ മത്സരത്തിലാണ്. പാകിസ്താനില്‍നിന്നുള്ള അലി ആമിര്‍ നസീര്‍, യു.കെ താരം കെയ് സ്മിത്ത് എന്നിവര്‍ മാത്രമാണ് ടീമില്‍ ഇന്ത്യക്കാരല്ലാത്ത താരങ്ങള്‍. ധ്രുവ് പരഷര്‍, പുന്യ മെഹ്റ, സയ്ലസ് ജയ്ശങ്കര്, സൂര്യ സതീഷ്, ആതിഥ്യ ഷെട്ടി, അയാന് ഖാന്, ആര്യന് ശര്‍മ, ജാഷ് ജിയ്നാനി, നിലന്ഷ് കെശ്വാനി, ശിവല്‍ ബാവ എന്നിവരാണ് മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയും യു.എ.ഇയും മുമ്ബ് രണ്ടു തവണ ഏറ്റമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അഫ്ഗാനിസ്താന്, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, കുവൈത്ത്, ശ്രീലങ്ക എന്നീ ടീമുകളാണ് ഏഷ്യ കപ്പില്‍ മാറ്റുരക്കുന്ന മറ്റു രാജ്യങ്ങള്‍. ഇന്ത്യയുടെ അടുത്ത മത്സരം ശനിയാഴ്ച പാകിസ്താനെതിരെയാണ്. 27ന് അഫ്ഗാനിസ്താനെയും നേരിടും. ദുബൈക്കു പുറമെ ഷാര്‍ജ സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും.