അണ്ടര്‍ 19 ഏകദിന ലോകകപ്പ് ; ഇന്ന് കൊടിയേറും ; ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും

ആന്റിഗ്വ : അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ 14-ാംപതിപ്പിന് ഇന്ന് തുടക്കമാകും. ആദ്യകളിയില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് ഓസ്ട്രേലിയയെ നേരിടും.മറ്റൊരു മത്സരത്തില്‍ ശ്രീലങ്ക സ്കോട്ലന്‍ഡിനെയും നേരിടും. വൈകിട്ട് ആറരയ്ക്കാണ് കളി. മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം. നിലവിലെ റണ്ണറപ്പും നാലുവട്ടം ചാമ്പ്യന്‍മാരുമായ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും.

Advertisements

ആകെ 16 ടീമുകളാണ്. നാല് ടീമുകള്‍ ഉള്‍പ്പെടുന്ന നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുന്നത്. ആകെ 48 മത്സരങ്ങള്‍. 10 വേദികള്‍. ഫൈബ്രുവരി അഞ്ചിനാണ് ഫൈനല്‍. ബംഗ്ലാദേശാണ് നിലവിലെ ജേതാക്കള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പുകള്‍
എ: ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ക്യാനഡ, യുഎഇ.
ബി: ഇന്ത്യ, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഉഗാന്‍ഡ.
സി: അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, *പാപുവ ന്യൂ ഗിനിയ, സിംബാബ്വെ.
ഡി: ഓസ്ട്രേലിയ, സ്കോട്ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്.

Hot Topics

Related Articles