‘അഭിമുഖം വളച്ചൊടിച്ചതിന് മാപ്പു പറയണം’; ഖാര്‍ഗെയ്ക്കും ജയ്‌റാം രമേശിനും നോട്ടീസയച്ച്‌ ഗഡ്കരി

ന്യൂഡൽഹി : താൻ നല്‍കിയ അഭിമുഖം വളച്ചൊടിക്കുകയും വികൃതമാക്കി അവതരിപ്പിക്കുകയും ചെയ്തെന്നാരോപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എന്നിവർക്ക് വക്കീല്‍ നോട്ടീസയച്ച്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍നിന്നുള്ള 19 സെക്കൻഡ് വരുന്ന വീഡിയോ ദൃശ്യം കോണ്‍ഗ്രസ് നേതാക്കാള്‍ വളച്ചൊടിച്ചെന്നാണ് ഗഡ്കരി ആരോപിക്കുന്നത്.
താൻ പറഞ്ഞതിന്റെ സന്ദർഭവും ഉദ്ദേശ്യവും അർത്ഥവും മറച്ചുവെച്ചാണ് കോണ്‍ഗ്രസ് 19 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ, വിഷ്വല്‍ ക്ലിപ്പിംഗ് എക്സില്‍ പങ്കുവെച്ചതെന്ന് ഗഡ്കരി പറഞ്ഞു. തന്റെ അനുഭാവികളില്‍ ആശയകുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു വഞ്ചനാപരമായ പ്രവൃത്തി ചെയ്തതെന്നും ഗഡ്കരി ആരോപിച്ചു.

Advertisements

നോട്ടീസ് ലഭിച്ച്‌ 24 മണിക്കൂറിനകം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മൂന്ന് ദിവസത്തിനകം മാപ്പെഴുതി നല്‍കുകയും ചെയ്യണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു. ഗ്രാമങ്ങളും പാവപ്പെട്ടവരും തൊഴിലാളികളും കർഷകരും അസന്തുഷ്ടരാണ്. ഗ്രാമങ്ങളില്‍ നല്ല റോഡുകളില്ല, കുടിക്കാൻ വെള്ളമില്ല, നല്ല ആശുപത്രികളില്ല, നല്ല സ്കൂളുകളില്ല’ എന്ന് കേന്ദ്രമന്ത്രി പറയുന്ന തരത്തിലുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് പങ്കുവച്ചത് എന്നാണ് പരാതി. ഇതിന് മുമ്പും ശേഷവും ഗഡ്കരി പറഞ്ഞ വാക്കുകള്‍ വെട്ടികളഞ്ഞാണ് കോണ്‍ഗ്രസ് ഈ ഭാഗം മാത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. യഥാർത്ഥത്തില്‍ ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്താൻ എൻഡിഎ സർക്കാർ നടത്തിയ ശ്രമങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.