മുൻ മാനേജരെ മർദ്ദിച്ചെന്ന കേസിലെ കുറ്റപത്രം; “സത്യം തെളിയും; നടൻ വിചാരണ നേരിടേണ്ടി വരും”; പരാതിക്കാരന്‍ വിപിൻ കുമാർ

കൊച്ചി: മുൻ മാനേജരെ നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാൻ വിപിൻ കുമാർ. കേസിൽ ഉണ്ണി മുകുന്ദൻ കോടതിയിൽ വിചാരണ നേരിടേണ്ടി വരും. സത്യം തെളിയുമെന്നും കോടതിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും വിപിൻ കുമാർ പറഞ്ഞു.

Advertisements

താൻ പറഞ്ഞ പരാതിയ്ക്ക് അടിസ്ഥാനമായ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും വിപിൻ കുമാർ പറഞ്ഞു. തന്റെ പരാതിയിൽ എവിടെയും ക്രൂരമായി മർദ്ദിച്ചു എന്ന് പറഞ്ഞിട്ടില്ല. മർദ്ദിക്കണമെന്ന ഉദ്ദേശത്തോടെ വിളിച്ച് വരുത്തി ചീത്തവിളിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. തന്റെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് കിട്ടിയിട്ടുണ്ടെന്നും വിപിൻ കുമാർ പറഞ്ഞു.

Hot Topics

Related Articles