മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവം; വിഐപി പ്രോട്ടോക്കോളിന് നിരോധനമേർപ്പെടുത്തി യുപി സർക്കാർ

ദില്ലി: പ്രയാഗ് രാജിലെ മഹാകുംഭമേള നഗരിയില്‍ വിഐപി പ്രോട്ടോക്കോളിന് നിരോധനം. മഹാകുംഭമേളയില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് യുപി സർക്കാരിന്‍റെ നടപടി. ത്രിവേണി സംഗമത്തില്‍ പ്രധാന സ്നാനങ്ങള്‍ നടക്കുന്ന ദിവസങ്ങളിലാണ് നിരോധനം. എല്ലാവരും ഒരു ഘാട്ടില്‍ സ്നാനം നടത്തുന്നത് ഒഴിവാക്കണമെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടിരുന്നു.

Advertisements

നിലവില്‍ ത്രിവേണി സംഗമത്തിലെ സംഗംഘാട്ടില്‍ വിഐപികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്നതടക്കം നിർത്തിവെച്ചിട്ടുണ്ട്. വിഐപികള്‍ക്കു കാറില്‍ ത്രിവേണി സംഗമത്തിലെ സംഗം ഘാട്ടില്‍ വരുന്നതും നിരോധിച്ചു. കുംഭമേളയിലെ അപകടം വിഐപി കള്‍ച്ചർ കാരണം ഉണ്ടായ ദുരന്തമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഐപി പ്രോട്ടോക്കോള്‍ യോഗി സർക്കാർ നിരോധിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താൻ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷൻ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്മീഷൻ അംഗങ്ങള്‍ വ്യാഴാഴ്ച ലഖ്‌നൗവിലെ ജൻപഥിലുള്ള ഓഫീസിലെത്തി അന്വേഷണത്തിന്‍റെ ചുമതല ഏറ്റെടുത്തു. റിട്ട. ജസ്റ്റിസ് ഹർഷ് കുമാർ ചെയർമാനായ സമിതിയില്‍ റിട്ട. ഐഎഎസ് ഡി.കെ. സിംഗ്, റിട്ട. ഐപിഎസ് വി.കെ. ഗുപ്ത എന്നിവരാണ് അംഗങ്ങള്‍. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമുണ്ടെങ്കിലും അത് എത്രയും വേഗം അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) ഹർഷ് കുമാർ പറഞ്ഞു.

Hot Topics

Related Articles