തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു; കേരളത്തില്‍ നടന്ന സംഭവത്തില്‍ യുപി പൊസീസ് കേസെടുത്തത് ഇങ്ങനെ

തിരുവനന്തപുരം: ക്യാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചിനെതിരെ ഉത്തര്‍ പ്രദേശില്‍ പൊലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാവുകയും ലഖ്നൗവില്‍ നിന്നുള്ള രണ്ട് പേര്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു. കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമമെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Advertisements

ലഖ്നൗ സൈബര്‍ പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles