ഉപ്പുതറ :സ്ഥിരമായി ആശുപത്രിയിൽ ഹാജരാവാതിരുന്നതിനാലും നിരുത്തരവാദപരമായ രീതിയിലുള്ള പ്രവർത്തനം നടത്തുകയും ചെയ്തതിനാലാണ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഡോ. സന്തോഷിനെ സസ്പെന്റ് ചെയ്തത്.കഴിഞ്ഞ 4 വർഷമായി കോത പാറ ആശുപത്രിയിലെ ഡോക്ടർ എസ് സന്തോഷാണ്. ക്ഷീരകർഷകർക്ക് ഡോക്ടറുടെ സേവനം ലഭിച്ചിരുന്നില്ല. മാസത്തിൽ ഒന്നോ രണ്ടോ ദിവസമാണ് ഡോക്ടർ ആശുപത്രിയിലെത്തുന്നത് . എത്തുന്ന ദിവസം മദ്യപിച്ചാണ് ഡ്യൂട്ടി ചെയ്യുന്നത്. ചികിത്സയുടെ ആവശ്യത്തിനെത്തുന്നവരെ അസഭ്യം പറഞ്ഞ് തിരിച്ചയക്കും. ആശുപത്രിയിലെ വനിത ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുന്നതും പതിവായിരുന്നു. നാല് വർഷത്തിനിടെ ഉന്നത ഉദ്യോഗസ്ഥർക്ക് നിരവധി പരാതി അയച്ചിരുന്നു. എന്നാൽ പരാതികൾക്ക് പരിഹാരമുണ്ടായില്ല. ഡോക്ടർ തന്റെ ഇഷ്ടത്തിന് പ്രവർത്തിച്ചു കൊണ്ടുമിരുന്നു. ആശുപത്രിയുടെ പ്രവർത്തനത്തെപ്പറ്റിയും ഡോക്ടറെപ്പറ്റിയും പരാതി ഉയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും പല തവണ പരിശോധനക്ക് എത്തുകയും താക്കീത് നൽകുകയും ചെയ്തു.എന്നിട്ടും ഡോക്ടർ മര്യാതക്ക് ജോലി ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി റസലൂഷൻ പാസാക്കുകയും മന്ത്രിക്ക് നേരിട്ട് പരാതി നൽക്കുകയും ചെയ്തു. . മന്ത്രി ചിഞ്ചു റാണി പരാതിയിൽ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിൻ പ്രകാരം വലിയ നിരുത്തരവാദ പരമായ പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം എത്തി മുഴുവൻ ദിവസത്തെയും ഒപ്പിട്ട് ശംബളം പറ്റുകയായിരുന്നുവെന്ന് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ് പെൻഷൻ. കർഷകർക്ക് 1ഒരു തരത്തിലുള്ള സർവ്വീസും ഇവിടെ നിന്നും ലഭിച്ചിരുന്നില്ല. വനിതാ ജീവനക്കാർക്ക് ഡോക്ടറുടെ സ്വഭാവ ദൂഷ്യം കാരണം ഇവിടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. 6 മാസത്തേക്കാണ് സസ്പെൻഷൻ . സമാന രീതിയിൽ മുമ്പും സസ്പെൻഷനിലായ ഡോക്ടറാണ് സന്തോഷ്.