ഉത്തരവാദപ്പെട്ടവർ ആരുമില്ല; നാഥനില്ലാ കളരിയായി ഉപ്പുതറ പഞ്ചായത്ത്‌

ഉപ്പുതറ: പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഓഫീസില്‍ വരാതായതോടെ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് ഇടുക്കിയിലെ ഉപ്പുതറ പഞ്ചായത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ സേവനം മാസത്തില്‍ പകുതി ദിവസവും കിട്ടാത്തതിനാല്‍ പഞ്ചായത്തിന്‍റെ ദൈനംദിന പ്രവർത്തനവും താറുമാറായിരിക്കുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന ഇടുക്കി ഉപ്പുതറ പഞ്ചായത്തില്‍ ജെയിംസ് കെ ജേക്കബ് പ്രസിഡൻറും, വൈസ് പ്രസിഡൻറ് പി എസ്. സരിതയുമാണ്. പ്രസിഡൻറ് ഓഫീസിലെത്തിയിട്ട് ഒന്നരയാഴ്ചയും വൈസ് പ്രസിഡൻറ് വന്നിട്ട് ഒരു മാസത്തിലധികവുമായി. പ്രസിഡൻറും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. കൃത്യ നിർവഹണത്തില്‍ വീഴ്ച വരുത്തിയ താല്‍ക്കാലിക ജീവനക്കാരനായ ടെക്നിക്കല്‍ അസിസ്റ്റൻറ് ബിബിൻ തോമസിനെ പിരിച്ചു വിട്ടതോടെ ഭിന്നത രൂക്ഷമായി. എല്‍.ഡിഎഫിലും,
യുഡിഎഫിലുമുള്ള ഒരു വിഭാഗം ജീവനക്കാരന് അനുകൂല നിലപാടു സ്വീകരിച്ചു. ഹൈക്കോടതി ഉത്തരവോടെ ജൂണ്‍ ഏഴിന് ബിബിൻ ജോലിയില്‍ തിരികെയെത്തി. ഇതിനു ശേഷം പ്രസിഡൻറ് പഞ്ചായത്തില്‍ കയറിയിട്ടില്ല.

Advertisements

വ്യക്തി പരമായ കാരണങ്ങളാല്‍ വൈസ് പ്രസിഡൻറും വരുന്നില്ല. സ്പില്‍ ഓവർ പദ്ധതിക്ക് ജില്ലാ പ്ലാനിങ് ബോർഡിൻറെ അനുമതി വാങ്ങേണ്ട സമയത്താണിത്. വകുപ്പുതല പരിശീലകനായതിനാല്‍ മാസത്തില്‍ പകുതി ദിവസവും സെക്രട്ടറി ഉണ്ടാകില്ല. അസി. സെക്രട്ടറി വിരമിച്ചതോടെ ഈ കസേരയിലും ആളില്ല. ഉത്തരവാദപ്പെട്ടവർ ആരുമില്ലാത്തതിനാല്‍ രാവിലെ ഹാജർ വച്ച ശേഷം സ്വകാര്യ ആവശ്യത്തിന് ജീവനക്കാർ മുങ്ങുന്നതും പതിവാണ്. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ആളുകള്‍ നിരാശരായി മടങ്ങുന്നു. അതേസമയം വ്യക്തി പരമായ അത്യാവശ്യങ്ങള്‍ ഉള്ളതിനാലാണ് ഓഫീസില്‍ വരാതിരിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡൻറിൻറെ വിശദീകരണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.