ഉപ്പുതറ:
കഴിഞ്ഞ രാത്രി കാട്ടനക്കൂട്ടം കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കാട്ടാന കൂട്ടം വൻമാവിലെ കൃഷിയിടത്തിലിറങ്ങി കൃഷി ദേഹണ്ഡങ്ങളാണ് നശിപ്പിച്ചത്.നിരവധി കർഷകരുടെ കൃഷി ദേഹണ്ഡങ്ങളാണ് നശിപ്പിച്ചത്. വളകോട് വൻ മാവ് പ്രശാന്ത് മാരാപറമ്പിൽ ,സുഭാഷ് ഒറ്റപ്ലാക്കൽ, ബിനു നെല്ലിയിൽ എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് കൂടുതലായി നശിപ്പിച്ചത്.കഴിഞ്ഞ കുറെ ദിവസങ്ങളായി വൻ മാവിനടുത്ത് കാട്ടാന തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കൃഷിയിടത്തിലെത്തിയകാട്ടാനകൾ കാപ്പി, കുരുമുളക് ഏലം, ജാതി, മരച്ചീനി എന്നിവയെല്ലാം ചവിട്ടിമെതിച്ച് നശിപ്പിച്ചു.ലക്ഷങ്ങളുടെ നാശനഷ്ടമാക്കുണ്ടായിരിക്കുന്നത്.രാത്രികാലങ്ങളിലാണ് കാട്ടാനകൂട്ടം കൃഷിയിടത്തിലിറങ്ങുന്നത്. മഴക്കാലമായതിനാൽ ആനകൾ എത്തുന്നത് ആരും അറിയാറില്ല. കുടുബമായി താമസിക്കുന്ന കർഷകർ ജീവൻ പണയം വെച്ചാണ് ഇവിടെ കഴിയുന്നത്. വൈദ്യുതാവേലികൾ ഉണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുന്നില്ല. കമ്പിവേലികൾ പൊട്ടിച്ചാണ് ആനകൾ കൂട്ടമായെത്തുന്നത്. ആനശല്യം വനപാലകരെ അറിയിച്ചാൽ വൈദ്യുതി വേലി മാറ്റി സ്ഥാപിക്കുക മാത്രമാണ് വനപാലകർ ചെയ്യുന്നത്. ആ കമ്പിവേലികൾ പൊട്ടിച്ച് കാട്ടാനകൾ വീണ്ടും കൃഷിയിടത്തിലെത്തും.
ഉപ്പുതറ വളകോട് വൻ മാവിൽ കാട്ടാനയുടെ ശല്യത്തിൽ കർഷകർ പൊറുതിമുട്ടുന്നു
Advertisements