ഇടുക്കി:ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽഉറങ്ങിക്കിടക്കുകയായിരുന്ന വക്കാല കോയിതറ തങ്കയുടെ കഴുത്തിൽ നിന്നു 10 ഗ്രാം സ്വർണമാലയും ചെറുകുന്നം മോഹനന്റെ മകൾ അനുശ്രീയുടെ 3 പവൻ സ്വർണമാലയുമാണു കവർന്നത്. മോഷണമുതൽ വിറ്റ തൃശൂരിലെ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തു.
Advertisements
പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 25 മോഷണക്കേസുകളി ലെ പ്രതിയാണു ജിജോ, 5 വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണു തിങ്കളാഴ്ച വൈകി ട്ട് മൂവാറ്റുപുഴയിൽ നിന്നു പ്രതി പിടിയിലായത്.