കൊച്ചി: മലയാളികളുടെ പ്രിയ താരം മനോജ് കെ.ജയൻ നിരവധി സിനിമകളിൽ മികച്ച വേഷയങ്ങൾ അഭിനയിച്ചിട്ടുണ്ട്. സിനിമാ താരം ഉർവശിയുമായുള്ള വിവാഹവും, ഇരുവരുടെയും വിവാഹ മോചനവും വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ താരം അമ്മയെക്കുറിച്ചും രണ്ടാം വിവാഹം കഴിക്കാനുള്ള കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് .
മനോജ് കെ ജയന്റെ അമ്മ ടീച്ചറായിരുന്നു. തന്റെ കർക്കശക്കാരിയായ അമ്മയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ. ടീച്ചർ അമ്മമാരെ പോലെ തന്നെ ആണ് തന്റെ അമ്മയുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും പോലെ തമാശ ഒന്നും പറയുന്ന സ്വാഭാവമില്ല.
അച്ഛൻ സ്ഥലത്ത് ഇല്ലായിരുന്നതിനാൽ അവർക്ക് ഒരു ഭാര്യ ഭർത്താവ് ബന്ധം കിട്ടിയിരുന്നില്ല. ഉർവ്വശിയുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോൾ അമ്മയാണ് മറ്റൊരു വിവാഹം കഴിക്കാൻ തന്നോട് പറഞ്ഞത്. ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയതിൽ അമ്മക്ക് വലിയ വേദന ഉണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മ അങ്ങനെ പറഞ്ഞത്. അമ്മയുടെ അവസാന കാലത്തായിരുന്നു എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്ന് അമ്മയും ഒത്തിരി വേദനിക്കുകയുണ്ടായി. രണ്ടാം വിവാഹത്തെക്കുറിച്ച് അമ്മ മരണകിടക്കയിൽ വെച്ചാണ് പറഞ്ഞത്. അത് പറയുമ്പോൾ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്നാല് ദിവസം മാത്രമേ ആയിരുന്നുള്ളൂ. എന്നോട് വിവാഹം കഴിക്കണം എന്ന പറഞ്ഞ ദിവസം തന്നെ അമ്മ യാത്രയാകുകയും ചെയ്തു.
വീണ്ടും വിവാഹം കഴിക്കണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു എന്ന് ആശയോട് താൻ പറയാറുണ്ടായിരുന്നു. നമ്മുടെ ജീവിതം കാണാൻ അമ്മയില്ലാതെ പോയല്ലോ എന്ന സങ്കടം എന്നെ കുത്തി നോവിക്കാറുണ്ടെന്നും മനോജ് കെ ജയൻ വെളിപ്പെടുത്തി. ഉർവശിയായിരുന്നു മനോജ് കെ ജയന്റെ ഭാര്യ. ഇവരുടെ ഡിവോഴ്സ് സിനിമ ലോകത്തെ ആകെ നടുക്കിയ വാർത്തയായിരുന്നു.