സുരേഷ് ​ഗോപിക്കൊപ്പം മകൻ മാധവ്, നായികയായി അനുപമ; ‘എസ്‍ജി 255’ ന് നാളെ ആരംഭം

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നാളെ ആരംഭം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വച്ച് 11.44നും 12.05 നും ഇടയിൽ പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമാവുക. ഒക്ടോബർ 5 ന് ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. കോസ്മോസ് എൻറർടെയ്ൻ‍മെൻറ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയാവുക. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവിൻറെ സിനിമാ അരങ്ങേറ്റമാണ് ഇത്.

Advertisements

സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാൻ എത്തിയിരുന്നു. കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിൽ എത്തിയാണ് മാധവ് അദ്ദേഹത്തെ കണ്ടത്. സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപി വക്കീൽ വേഷത്തിലാണ് ചിത്രത്തിൽ എത്തുക എന്നാണ് അറിയുന്നത്. ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമായിരിക്കും ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ സുരേഷ് ​ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. സുരേഷ് ഗോപി അവതരിപ്പിച്ച മേജർ ഉണ്ണികൃഷ്ണൻറെ ഫൈറ്റ് സീൻ കണ്ട് സമീപത്തെ ഒരു ഫ്‌ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. എന്നാൽ ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിം​ഗ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് മലയാളികൾ മനസ്സിലാക്കിയത്.

അതേസമയം, ‘മേ ഹും മൂസ’ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സെപ്റ്റംബർ 30ന് ആയിരുന്നു തിയറ്റർ റിലീസ്. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബ് ആണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.