ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, പൊൻപള്ളി സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഖായേൽ ദിവന്നാസിയോസ് ട്രസ്റ്റും ചേർന്ന് നൽകി. 166 വൃക്കരോഗികൾക്ക് ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ ( മുൻസിപ്പൽ ചെയർപേഴ്സൺ കോട്ടയം), കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. പ്രശാന്തകുമാർ (MCH,KTM), സിസ്റ്റർ ശ്ലോമോ, ശ്രീമതി.ഷുബി ജോൺ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 52 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹാക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.