കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവം; പിടികൂടിയപ്പോൾ പിൻകാലുകൾ തളർന്ന നിലയിൽ; പോസ്റ്റ്മോർട്ടം ഇന്ന്

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ, പിടികൂടുന്ന സമയത്ത് പിൻകാലുകള്‍ തളർന്ന നിലയിലായിരുന്നുവെന്ന് വനംവകുപ്പ്. കമ്പിവേലിയില്‍ നിന്നും പുറത്തെടുത്ത സമയത്ത് പുലി ചത്തിരുന്നു. അടിവയർ ഏറെ നേരം കമ്പിവേലിയില്‍ കുടുങ്ങിക്കിടന്നിരുന്നതിനാല്‍ രക്തം കട്ടപിടിച്ചിരിക്കാമെന്നും കമ്പി ഊരി മാറ്റിയപ്പോള്‍ കട്ടപിടിച്ച രക്തം ശരീരത്തിൻ്റെ മറ്റു ഭാഗത്തേക്ക് പടർന്നിരിക്കാമെന്നും വനംവകുപ്പ് അനുമാനിക്കുന്നു.

Advertisements

പുലിയുടെ മലദ്വാരത്തിലൂടെ രക്തം പുറത്തു വന്നിരുന്നു. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തില്‍ തട്ടി തെറിച്ചു പോയിരുന്നു. അതിനാല്‍ തന്നെ മരുന്ന് വളരെ കുറച്ച്‌ മാത്രമേ പുലിയുടെ ശരീരത്തില്‍ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്ബിവേലിയില്‍ തൂങ്ങിക്കിടന്നതിനാല്‍ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തില്‍ കമ്പിയില്‍ കുടുങ്ങിയ പുലി ചത്തതും ആന്തരിക രക്തസ്രാവം മൂലമായിരുന്നു.

Hot Topics

Related Articles