മുംബൈ : നടൻ സല്‍മാൻ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രാജസ്ഥാൻ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് മുഹമ്മദ് ചൗധരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ മുംബൈയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കും. കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.
Advertisements