പാലക്കാട്: പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഒടുവില്‍ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി. കുട്ടപ്പൻ എന്നയാളാണ് പൂച്ചയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയത്. വാരിയത്തുപറമ്പില്‍ ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് ഇയാള്‍ കുടുങ്ങിയത്. കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ചെങ്കിലും കുട്ടപ്പൻ ചെളിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് കോങ്ങാട് നിന്നെത്തിയ ഫയര്‍ഫോഴ്സും സുഹൃത്ത് രവീന്ദ്രനും ചേർന്നാണ് കുട്ടപ്പനെ രക്ഷിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
Advertisements