ഈ നൂറ്റാണ്ടില്‍ കേട്ടതില്‍ വെച്ച്‌ ഏറ്റവും വലിയ സന്തോഷകരമായ വാർത്ത : വൈകിയെത്തിയെന്ന് താൻ പറയില്ല ; മോഹൻലാലിൻ്റെ പുരസ്കാര നേട്ടത്തിൽ പ്രതികരണവുമായി ഉർവശി

കൊച്ചി : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചുവെന്നത് ഈ നൂറ്റാണ്ടില്‍ കേട്ടതില്‍ വെച്ച്‌ ഏറ്റവും വലിയ സന്തോഷകരമായ വാർത്തയാണെന്ന് നടി ഉർവശി.പുരസ്കാരം വൈകിയെത്തിയെന്ന് താൻ പറയില്ല, ഇനിയുമേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുവെന്നും ഉർവശി പറഞ്ഞു.

Advertisements

വാർത്ത മാതൃഭൂമിയിലൂടെയാണ് അറിയുന്നതെന്നും അതില്‍ ഏറെ സന്തോഷമെന്നും ഉർവശി പറഞ്ഞു. താൻ ഉയർത്തിയ പ്രതിഷേധം ഇതോടെ കെട്ടടങ്ങി. തനിക്കും വിജയരാഘവനും സഹനടീനടൻമാർക്കുള്ള ദേശീയ പുരസ്കാരം നല്‍കിയ ജൂറിയുടെ നടപടിയെ ഉർവശി രൂക്ഷമായി വിമർശിച്ചിരുന്നു. ‘ഞാനും കുട്ടേട്ടനും (വിജയരാഘവൻ) പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മികച്ച നടിക്കും നടനുമുള്ള പുരസ്കാരം നല്‍കാമായിരുന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു അവ. എന്നിട്ടും സഹനടനിലും സഹനടിയിലും ഒതുക്കി. ഇതിന് ജൂറി നിർബന്ധമായും വിശദീകരണം നല്‍കണം’- എന്നായിരുന്നു ഉർവശിയുടെ ആവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മോഹൻലാല്‍ പ്രതികരിച്ചു. ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയില്‍ പ്രവർത്തിക്കുന്ന എല്ലാവർക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേർന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമാണെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് മോഹൻലാലിന് പുരസ്കാരം ലഭിച്ചത്. 2023 ലെ പുരസ്കാരത്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാർഡ്സ് പുരസ്കാര വേദിയില്‍ വച്ച്‌ പുരസ്കാരം വിതരണം ചെയ്യും. രാജ്യത്തെ പ്രഥമ സമ്ബൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ല്‍ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

Hot Topics

Related Articles