ട്രിനിഡാഡ് : ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിൻ്റെ പരാജയവുമായി അമേരിക്ക പുറത്തേയ്ക്ക്. ഇംഗ്ലണ്ട് താരം ക്രിസ് ജോർദാൻ്റെ ഹാട്രിക്കാണ് അമേരിക്കയെ തവിട് പൊടിയാക്കിയത്. ഇതോടെ സൂപ്പർ എട്ടിൽ മൂന്ന് കളികളിൽ നിന്ന് ഒരു ജയം പോലും ഇല്ലാത്ത അമേരിക്ക ലോകകപ്പിൽ നിന്ന് പുറത്തായി. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയും ഉള്ള ഇംഗ്ലണ്ടിന് നാല് പോയിൻ്റായി. ഇതോടെ ഇംഗ്ലണ്ട് സെമി ഏതാണ്ട് ഉറപ്പിച്ചു.
20 ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തില്‍ അമേരിക്കയെ നേരിടുന്ന ഇംഗ്ലണ്ട് മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ഇന്ന് ആദ്യം ബാറ്റു ചെയ്ത അമേരിക്കയെ 115 റണ്ണില്‍ ഒതുക്കാൻ ഇംഗ്ലണ്ടിനായി. മികച്ച റണ്‍റേറ്റോടെ ജയിക്കേണ്ട ഇംഗ്ലണ്ട് ഇന്ന് കൃത്യമായ ഇടവേളകളി വിക്കറ്റ് എടുത്ത് അമേരിക്കയെ നല്ല സ്കോറില്‍ എത്തുന്നതില്‍ നിന്ന് തടഞ്ഞു. 30 റണ്‍സ് എടുത്ത എൻ ആർ കുമാർ ആണ് അമേരിക്കയുടെ ടോപ് സ്കോറർ ആയത്. 29 റണ്‍സ് എടുത്ത കോറി ആൻഡേഴ്സണ്, 21 റണ്‍സ് എടുത്ത ഹർമീത് സിംഗ് എന്നിവരും അമേരിക്കയെ 110 കടക്കാൻ സഹായിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ നാലു വിക്കറ്റും, സാം കറൻ, ആദില്‍ റഷീദ്, എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ജോർദാൻ അവസനം ഹാട്രിക്ക് നേടിയാണ് അമേരിക്കൻ ഇന്നിങ്സ് അവസാനിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിൻ്റെ ഓപ്പണർമാർ രണ്ടും മിന്നും ഫോമിൽ ആയിരുന്നു. 38 പന്തിൽ ഏഴ് സിക്സും ആറ് ഫോറും പറത്തിയ ജോസ് ബട്ട്ലർ 83 റണ്ണാണ് അടിച്ച് കൂട്ടിയത്. ബട്ലറിനൊപ്പം 21 പന്തിൽ 25 റണ്ണുമായി സാൾട്ടും ചേർന്നതോടെ ഒൻപത് ഓവറിൽ ഇംഗ്ലണ്ട് കളി തീർത്തു.