കൊല്‍ക്കത്ത: ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മരണം. തിങ്കഴാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
ടിവി കാണുമ്പോള്‍ പെട്ടന്നാണ് ജാനിക്ക് ഹൃദയാഘാതം സംഭവിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ് സണ്ണിയും മകൾ അഞ്ജലിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലാന്‍റേഷന്‍ മേഖലയിലായിരുന്നു ജാനി ചാക്കോ ഉതുപ്പ് പ്രവര്‍ത്തിച്ചിരുന്നത്. എഴുപതുകളുടെ തുടക്കത്തിൽ ഐക്കണിക് ട്രിൻകാസിൽ വച്ചാണ് അദ്ദേഹം ഉഷയെ കണ്ടത്. ജാനി ചാക്കോ ഉതുപ്പിന്‍റെ സംസ്കാരം ചൊവ്വാഴ്ച കൊൽക്കത്തയിൽ നടക്കും.
ഉഷ ഉതുപ്പിന്‍റെ മകള്‍ അഞ്ജലി ഉതുപ്പ് അന്തരിച്ച പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് ഓര്‍മ്മകള്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട് .