ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 28 പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 28 പേർ മരിച്ചു. ബസ്സില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്.

Advertisements

ഗർവാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോള്‍ മാർച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. എസ് ഡി ആർ എഫ് സംഘങ്ങള്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റവർക്ക് മികച്ച ചികിത്സ നല്‍കാനും ആവശ്യമെങ്കില്‍ എയർ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നിർദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.