ലക്നൗ: സൗജന്യ സ്മാർട്ട്ഫോണ്‍ വിതരണം, പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങിയ നിർണായക പ്രഖ്യാപനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുപ്രകാരം PPP മോഡലില്‍ ഹത്രാസ്, കസ്ഗഞ്ച്, ബാഘ്പത് എന്നീ ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ രൂപീകരിക്കും. സംസ്ഥാനത്തിന്റെ ശ്രദ്ധിക്കപ്പെടാത്ത മേഖലകളില്‍ ആരോഗ്യപരിപാലനവും മെഡിക്കല്‍ വിദ്യാഭ്യാസവും എത്തിക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. സ്വാമി വിവേകാനന്ദ യുവ സശാക്തീകരണ്‍ യോജന പ്രകാരം 25 ലക്ഷം സ്മാർട്ട്ഫോണുകള്‍ വാങ്ങിക്കും. യുവാക്കള്‍ക്ക് സൗജന്യമായി ഇവ വിതരണം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ച് വർഷക്കാലയളവില്‍ പദ്ധതി തുടരും. 2024-25 സാമ്ബത്തിക വർഷത്തില്‍ ഇതിനായി 4,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, നൈപുണ്യ വികസന പരിശീലനം, ഐടിഐ പ്രോഗ്രാമുകള്‍ എന്നിവ നേടാൻ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കാണ് സൗജന്യ സ്മാർട്ട്ഫോണുകള്‍ നല്‍കുക.