ഉത്തർപ്രദേശിലെ ഭാഗ്പതില്‍ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നുവീണ് അപകടം; ആറ് പേർ മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഭാഗ്പതില്‍ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നുവീണ് ആറ് പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. നിരവധിപ്പേർ കയറിനിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെയാണ് മുളയില്‍ തീർത്ത പ്ലാറ്റ്ഫോം നിലംപൊത്തിയത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

ബറൗത്തിലെ ജൈന വിഭാഗക്കാരാണ് ല‍ഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടത്തുന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ വഴിപാടായി ലഡു സമർപ്പിക്കുന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ പ്രധാന പരിപാടി. ഇതിന് വിശ്വാസികള്‍ക്ക് കയറി നില്‍ക്കാനായി തയ്യാറാക്കിയ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബാഗ്പത് പൊലീസ് മേധാവി പറഞ്ഞു.
നിസാര പരിക്കുകള്‍ മാത്രമുണ്ടായിരുന്നവർക്ക് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. മറ്റുള്ളവർക്ക് ചികിത്സ നല്‍കിവരികയാണ്.

Hot Topics

Related Articles