വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം; ആലത്തൂര്‍ മഠത്തിന്റെ തിടമ്പ് പുതുക്കി പണികഴിപ്പിച്ചു

തൃശൂർ: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തില്‍ വടക്കാഞ്ചേരി ദേശം ഉപയോഗിക്കുന്ന ആലത്തൂര്‍ മഠത്തിന്റെ തിടമ്പ് (കോലം) പുതുക്കി പണികഴിപ്പിച്ചു. 120 വര്‍ഷം പഴക്കം കണക്കാക്കുന്ന പഴയ കോലം നാലര അടി വലിപ്പമുള്ളതായിരുന്നു. പുതുക്കി പണിത കോലത്തിനു അഞ്ചര അടി ഉയരമുണ്ട്. നടുവില്‍ ലക്ഷ്മിദേവിയുടെ ബിംബവും ചുറ്റും ഇളക്ക താലികളും ജല ധാരയും വീതികൂടിയ പ്രഭാമണ്ഡലത്തില്‍ മുകളില്‍ ഗജലക്ഷ്മിയും രണ്ടുവശങ്ങളിലും ആനകളും ഉള്‍പ്പെടുന്നതാണ് പുതിയ കോലം.

Advertisements

ചെമ്പില്‍ നിര്‍മിച്ചു സ്വര്‍ണം പൂശിയിരിക്കുകയാണ് തിടമ്പ്. 14 ഗ്രാം സ്വര്‍ണം ഉപയോഗിച്ച്‌ പണിക്കൂലിയടക്കം 2 ലക്ഷം ചെലവിട്ടാണ് തിടമ്പ് മുഖം മിനുക്കിയത്. ഒളരി സ്വദേശി സന്തോഷ് ജോര്‍ജാണ് തിടമ്പ് പുതുക്കി നിര്‍മിച്ചത്. ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിന്റെ തിങ്കളാഴ്ചയിലെ ആനച്ചമയ പ്രദര്‍ശനത്തിലും രണ്ടു ദിവസത്തെ എഴുന്നള്ളിപ്പുകള്‍ക്കും മാത്രമാണ് തിടമ്പ് ഉപയോഗിക്കുക. പാലസ് റോഡിലെ ആലത്തുര്‍ മഠത്തിലെ പ്രത്യേക മുറിയിലാണ് തിടമ്പ് സൂക്ഷിക്കുക. തിങ്കളാഴ്ച പൂര കമ്മിറ്റി ഏറ്റുവാങ്ങുന്ന തിടമ്പ് ബുധനാഴ്ച ഉച്ചയ്ക്ക് മുന്നേ തിരിച്ചേല്‍പ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുംബൈ വോള്‍ട്ടാസിലെ റിട്ട. ഉദ്യോഗസ്ഥനായ ആലത്തൂര്‍ മഠം വെങ്കിടേശ്വരനാണ് തിടമ്പ് പുതുക്കി പണി കഴിപ്പിച്ചത്. നാലു തലമുറകളായി ആലത്തൂര്‍ മഠമാണ് വടക്കാഞ്ചേരി ദേശത്തിനു തിടമ്ബ് നല്‍കിവരുന്നത്. പുരാതന കാലത്തു ഊരകം ക്ഷേത്രത്തിനും പാറമേക്കാവ് ക്ഷേത്രത്തിനും ഇവര്‍ തിടമ്പ് നിര്‍മിച്ചു നല്‍കിയിരുന്നതായി പറയുന്നു. ആലത്തൂര്‍ മഠത്തിലുള്ളവർ മുംബൈയിലാണ് താമസം. പൂരത്തിനു നാട്ടിലെത്തുകയാണ് പതിവ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.