മാലിന്യം നിക്ഷേപിക്കുന്നവർക്ക് പതിനായിരം പിഴ:ഫോട്ടോ എടുത്താൽ 5000 രൂപ!പാരിതോഷികം നല്‍കുന്ന പദ്ധതിയുമായി ഉഴമലയ്ക്കല്‍ പഞ്ചായത്ത്

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ പഞ്ചായത്തോഫീസില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഉഴമലയ്ക്കല്‍ പഞ്ചായത്ത്.ഹരിതചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി നടപ്പാക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് തീരുമാനം. നഗരപ്രദേശത്തെഹോട്ടല്‍ മാലിന്യവും ഇറച്ചിവേസ്റ്റും രാത്രികാലങ്ങളില്‍ ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിക്ഷേപിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് ഈ നടപടി. ചട്ടങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 31പേര്‍ക്കെതിരെയാണ് കേസെടുത്തത്. പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്.ജില്ലയില്‍ ഹരിതചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഒന്നാം സ്ഥാനം ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തിനാണ്. നിലവില്‍ 15 വാര്‍ഡുകളിലും ഹരിത കര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 93 ശതമാനം വീടുകളില്‍ നിന്നും സ്ഥാപനങ്ങളിലും നിന്നും കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കും പ്രതിമാസ യൂസര്‍ഫീസും കൃത്യമായി നല്‍കിവരുന്നതിനാല്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം 90 ശതമാനവും വിജയത്തിലെത്തിയിട്ടുണ്ട്.

Advertisements

ഇതുവരെ പതിമൂന്നര ടണ്‍ പ്ലാസ്റ്റിക്കാണ് ക്ലീന്‍കേരള കമ്ബനിയ്ക്ക് കൈമാറിയത്. വരും മാസങ്ങളില്‍ ഇത് 100 ശതമാനമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ജെ. ലളിതയും സെക്രട്ടറിജോസഫ് ബിജുവും അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.