കുറവിലങ്ങാട്: എൽഡിഎഫിലെ രാഷ്ട്രീയ പാർട്ടികളുടെ നിരന്തരമായ പണപ്പിരിവ് ചോദിച്ചതിനെ തുടർന്ന് ഉഴവുർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ബിൻസി അനിൽ രാജി കത്തുമായി ഉഴവുർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയത് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ബിൻസിയുടെ ഭർത്താവ് അനിൽ പാട്ടശ്ശേരിയിൽ ജെസിബി വർക്ക് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ് അത്യാവശ്യം പ്രദേശത്ത് മണ്ണെടുപ്പും കടത്തും നടത്തുന്നുണ്ട്. ഇത് അറിയാവുന്ന പാർട്ടി നേതാക്കൾ നിരന്തരമായി പണപ്പിരിവ് ചോദിച്ച് അനിലിന്റെ അടുക്കൽ എത്തുന്നുണ്ട്, കഴിയുന്ന രീതിയിൽ പണം നൽകി സഹായിക്കാറുമുണ്ട്. എന്നാൽ ഈ വർഷം തന്നെ പിരിവകാരുടെ എണ്ണം കൂടി, സിപിഎം പ്രാദേശിക – ഏരിയാ – ജില്ലാ നേതാക്കൾ എത്തി മൂന്നു തവണയും, മറ്റ് രാഷ്ട്രീയ പാർട്ടികൾ ഒരു തവണയും വന്ന് നല്ലൊരു രീതിയിൽ പിരിവ് നടത്തി.
തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം എന്ന് പറഞ്ഞ് വീണ്ടും സമീപിച്ചപ്പോഴാണ് അനീൽ പൊട്ടിത്തെറിച്ചത് , കുറെയേറെ നാളുകളായി സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പറഞ്ഞിട്ടും പിരിവ് നേതാക്കൾ സമ്മതിച്ചില്ല 5000 രൂപ എങ്കിലും തന്നെ തീരൂയെന്ന് പറഞ്ഞപ്പോഴാണ് ഭാര്യയുടെ ഗ്രാമപഞ്ചായത്ത് അംഗം സ്ഥാനം രാജിവെയപ്പിക്കാൻ ഭർത്താവ് തിരുമാനിച്ചത്. ഭർത്താവ് തിരുമാനം അംഗീകരിച്ച് ഭാര്യ ബിൻസി അനിൽ രാജി കത്ത് തയ്യാറാക്കുകയും, കൂടാതെ തൻ്റെ രാജി പ്രഖ്യാപിച്ച നോട്ടിസ് മാറ്ററും തയ്യാറാക്കി ഇന്നലെ രാവിലെ ഉഴവുർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി മുമ്പാകെ എത്തിയത്. ഉടൻ എൽഡിഎഫ് നേതാക്കൾ അനുരഞ്ജന ചർച്ച നടത്തി അനുനയിപ്പിച്ച് രാജി പ്രഖ്യാപിനം പിൻവലിച്ചത്.