തൃശൂർ : കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാപഭാരം കഴുകി കളയണം. തോല്‍വിയുടെ ഭാരം മറികടക്കാനുള്ള സുവർണാവസരമാണ് ചേലക്കര എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പുറത്തുനിന്നുള്ളവർ തോല്‍വിയുടെ പേരില്‍ തൃശ്ശൂരിലെ നേതാക്കളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ആ പാപഭാരം മറികടക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കോണ്‍ഗ്രസ് തൃശ്ശൂർ ജില്ലാ നേതൃ ക്യാമ്ബിലായിരുന്നു അദ്ദേഹത്തിനിറെ മുന്നറിയിപ്പ് . തൃശ്ശൂരിലെ തോല്‍വിയെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടില്‍ ഉചിത നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Advertisements