വിലങ്ങാടും വയനാടും ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണം: വി.ഡി സതീശൻ

തിരുവനന്തപുരം : ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടും വയനാടും ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസത്തിന് മൈക്രോ ലെവല്‍ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലും വിലങ്ങാടും സ്ഥലം കണ്ടെത്തിയാല്‍ ഉടൻ കോണ്‍ഗ്രസിന്റെ 100 വീട് പദ്ധതി പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ദുരന്ത ബാധിതർക്ക് ത്മസിക്കാനും ഉപജീവനത്തിനും ഒരുമിച്ചുള്ള പാക്കേജാണ് മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടത്തേയും ദുരിതബാധിതരുടെ മുഴുവൻ വായ്പകളും എഴുതി തള്ളണം. സ്വ‍ർണ പണയമടക്കം എല്ലാ തരം വായ്പകളും എഴുതി തള്ളണം. ഓരോ കുടുംബത്തേയും പ്രത്യേകം പരിഗണിച്ചാവണം പുനരധിവാസം നടപ്പാക്കേണ്ടത്. സംസ്ഥാനത്ത് ദുരന്തങ്ങള്‍ ആവർത്തിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തേ മതിയാകൂ. ശാസ്ത്രീയ പരിശോധനയും മുന്നറിയിപ്പ് സംവിധാനവും മാപ്പിംഗും ഉണ്ടാകണം. കേന്ദ്ര സർക്കാരിന്റെയും വിവിധ കാലാവസ്ഥാ ഏജൻസികളുടേയും യോജിച്ചുള്ള പ്രവർത്തനം ഉറപ്പാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.