കേരളത്തിൽ പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നു: വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധനം എന്ന് വി ഡി സതീശൻ. പിൻവാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ബോഡി ബില്‍ഡിംഗ് സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള കായികഇനമായി അംഗീകരിച്ചിട്ടില്ല. ഒളിമ്പിക്സില്‍ പങ്കെടുത്തവരെ പോലും തഴഞ്ഞാണ് വിവാദ നിയമനം നടത്തിയത്. സിപിഎം പ്രവർത്തകർക്ക് സർക്കാർ ജോലിപ്പെടുത്താനുള്ള സംവിധാനം അല്ല സ്പോർട്സ് കോട്ട നിയമനം. നേരിട്ട് ഇൻസ്പെക്ടർ റാങ്കിലേക്ക് നിയമിക്കരുതെന്ന് നിയമം ഉണ്ട്.

Advertisements

ആഭ്യന്തരവകുപ്പും കൊടുത്ത നിർദ്ദേശങ്ങള്‍ തള്ളിയാണ് നിയമനം. ബോടി ബില്‍ഡിംഗ് താരത്തിന്‍റെ അനധകൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. കണ്ണൂ‍ർ കുത്തുപറമ്പ് സ്വദേശിയായ ഷിനുവിന് പൊലിസില്‍ ഇൻസ്പ്ടർ തസ്തിയില്‍ നിയമനം നല്‍കിയതാണ് വിവാദമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒളിമ്പ്യൻ ശ്രീശങ്കറിന് ഇൻസ്പെക്ടർ തസ്തികയില്‍ നിയമനം നല്‍കാനുള്ള ഡിജിപിയുടെ ശുപാർശ തള്ളിയാണ്, കായിക മത്സരങ്ങളിലെ ഇനമല്ലാത്ത ശരീരസൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും ഗസറ്റഡ് തസ്തിയില്‍ നിയമനം നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചത്. മെയ് മാസത്തില്‍ ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നല്‍കാനാണ് തീരുമാനം. നിയമനവും പിന്നാലെ പുരസ്ക്കാരവും കിട്ടാൻ കാരണം ഷിനുവിന്‍റെ ഉന്നതബന്ധങ്ങളാണെന്നാണ് വിവരം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.