കൊച്ചി : ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും. കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള വിചിത്രനായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
ടിപി കേസിലെ പ്രതികള്‍ക്ക് 2000ലധികം പരോള്‍ ദിവസങ്ങളും ജയിലില്‍ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശിക്ഷാ ഇളവും നല്കുന്നു. കേരളത്തിനോടുള്ള വെല്ലുവിളിയാണിത്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് ഇവർ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും ബോംബ് ഉണ്ടാക്കുകയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ഇരുണ്ട യുഗത്തിലാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു.
ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികള്‍ക്ക് ഇളവ് ശുപാർശ ചെയ്യാൻ ജയില്‍ അധികാരികള്‍ക്ക് എന്ത് അവകാശമാണുള്ളത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
6 ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉണ്ട്. ഹയർ സെക്കൻ്ററി വിദ്യാഭ്യാസത്തിൻ്റെ നിലവാരം തകർന്നു. അധ്യാപകർ മൈക്ക് വെച്ച് പ്രസംഗിക്കേണ്ട അവസ്ഥയാണുള്ളത്. ശക്തമായ പ്രതിഷേധം നടത്തും. ഓആർ കേളുവിൻ്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ദേവസ്വം വകുപ്പ് മാറ്റാൻ പാടില്ലായിരുന്നു. സർക്കാർ ശ്രദ്ധിക്കണമായിരുന്നു. കൊടിക്കുന്നിലിൻ്റെ കാര്യത്തില്‍ കേന്ദ്രം കാണിച്ച പോലെ ഒരു നടപടിയായിപ്പോയി ഇത്. കൊടിക്കുന്നിലിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പറഞ്ഞു.