പാര്‍ട്ടിയില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല; ഉള്ളതും ഇല്ലാത്തതും മാധ്യമങ്ങള്‍ക്ക് നല്‍കുന്നവര്‍ ശത്രുക്കള്‍: സതീശൻ

തിരുവനന്തപുരം : കോണ്‍ഗ്രസ് പാർട്ടിയില്‍ തർക്കമെന്ന വാർത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് ചിലരുടെ രോഗമാണ്. ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പാർട്ടി പ്രവർത്തകർ ബന്ധുക്കളല്ല, ശത്രുക്കളാണെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങള്‍ വാർത്ത കിട്ടിയാല്‍ കൊടുക്കും. ദൈവം പോലും വിമർശിക്കപ്പെടുന്ന കാലമാണെന്നും സതീശൻ പറഞ്ഞു.

Advertisements

വിമർശനം നല്ലതാണ്. വിമർശനം ശരിയാണെങ്കില്‍ തിരുത്തും. അല്ലെങ്കില്‍ വിമർശിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കും. നേതാക്കള്‍ സ്വയം നവീകരണത്തിനു വിധേയരാകണം.എന്നാല്‍ വിമർശനം മനപ്പൂർവം ആകരുത്. അത് ഗുണപ്രദമാകണം. മാധ്യമങ്ങള്‍ക്ക് വാർത്തകള്‍ കൊടുക്കുന്നത് ചിലർക്ക് രോഗമാണ്. ഉള്ളതും ഇല്ലാത്തതും പറഞ്ഞതും പറയാത്തതും കൊടുക്കുന്നു. അത് മാധ്യമങ്ങള്‍ വാർത്തയാക്കുകയാണ്. തെറ്റായ വാർത്തകള്‍ പ്രചരിക്കുന്നത് സാധാരണ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാവർക്കും തെറ്റ് സംഭവിക്കാം. വിമർശനം തെറ്റല്ല. താൻ പലപ്പോഴും സ്വയം നവീകരണത്തിന് ശ്രമിക്കാറുണ്ട്. പക്ഷേ വിമർശനങ്ങള്‍ ദുരുദ്ദേശ്യപരമാകരുതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.