ഇത് ഇന്ത്യ മുന്നണിക്കുള്ള പ്രഹരം; ഹർത്താൽ സംബന്ധിച്ച ഹൈക്കോടതി വിമർശനത്തിൽ പ്രതികരണവുമായി വി മുരളീധരൻ

കൊച്ചി: ഹർത്താലിൻ്റെ സാധുതയെ ഹൈകോടതി ഇന്ന് വിമർശിച്ചത് വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ. കേന്ദ്രം നല്‍കിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisements

വയനാട് ദുരന്തത്തില്‍ ആദ്യ മെമ്മറണ്ടത്തില്‍ കേരളം ആവശ്യപ്പെട്ടത് 260 കോടി രൂപയാണ്. കേന്ദ്രം 290 കോടി രൂപ നല്‍കി. നാല് മാസമായി ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് നല്‍കാൻ വൈകി. ഇത് പ്രിയങ്കക്ക് വയനാട്ടില്‍ ജയിക്കാൻ കളമൊരുക്കുന്നത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു. സ‍ർക്കാർ ബോധപൂർവം നടപടി വൈകിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോണ്‍ഗ്രസും സിപിഎമ്മും നിർത്തണം. വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം ഉണ്ടെങ്കില്‍ അത് സാമാന്യ നീതിക്ക് നിരക്കുന്നതല്ല. വഖഫ് ഭേദഗതി ഇനിയെങ്കിലും ഇന്ത്യ മുന്നണി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.