എസ്എഫ്ഐക്കാര്‍ പിണറായിയുടെ ഗുണ്ടകള്‍, ശ്രമിക്കുന്നത് ഗവര്‍ണറെ അപായപ്പെടുത്താനെന്നു വി. മുരളീധരൻ

കാസർഗോഡ്: എഫ്.ഐക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുണ്ടകളാണെന്നും അവരിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപായപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഗവർണറുടെ കുത്തിയിരുപ്പ് പ്രതിഷേധത്തില്‍ കാസർകോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവർണർ എത്തിയതെന്നും വഴിയില്‍ എവിടെയെങ്കിലും പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് ഗവർണറെ അറിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും അതിന് സാധിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടെന്ന് പോലീസ് തുറന്ന് സമ്മതിക്കണണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

പ്രതിഷേധക്കാർ എസ്.എഫ്.ഐക്കാരല്ല, പിണറായിയുടെ ഗുണ്ടകളാണ്. മുഖ്യമന്ത്രിയുടെ അറിവോടെ ഗവർണറെ അപായപ്പെടുത്താനുള്ള സാഹചര്യമാണ് പോലീസ് ഒരുക്കുന്നത്. പ്രതിഷേധക്കാരെ തടയാനാവുന്നില്ലെങ്കില്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്നും പോലീസിന് സുരക്ഷ ഉറപ്പുവരുത്താനാവില്ല എന്നും തുറന്ന് സമ്മതിക്കണം. അത് ഗവർണറെ അറിയിക്കുകയും വേണമെന്ന് മുരളീധരൻ പറഞ്ഞു. സംസ്ഥാനത്തെ ഗവർണർക്ക് റോഡിലിറങ്ങി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കുന്ന ആളുകളാണ് കേരളത്തിലെ ക്രമസമാധാനം തകർന്നോ ഇല്ലയോ എന്ന് പറയേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വജനപക്ഷപാതം അടക്കമുള്ള സംസ്ഥാന സർക്കാരിന്റെ പോരായ്മകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതലുള്ള ദേഷ്യമാണ് ഗവർണറോട് തീർക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
‘കേരളത്തില്‍ നിലവില്‍ പ്രതിപക്ഷമില്ല, സ്വജനപക്ഷപാതത്തിനെതിരെ പ്രതിഷേധിച്ചത് ഗവർണർ മാത്രമാണ്. സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന് സംസ്ഥാന സർക്കാരിന്റെ നിലപാടുകളോട് എതിർപ്പുണ്ട് അവരും ഗവർണറെ പിന്താങ്ങുന്നു. ഗവർണറുടെ നിലപാട് ശരിയാണ് എന്ന് വിശ്വസിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. അതിന് ഉദാഹരണമാണ് മിഠായിത്തെരുവില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത,’ – മുരളീധരൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.