ഈ വർഷത്തെ കരിയറിലെ ആദ്യ ഹിറ്റ് സമ്മാനിച്ച ധനുഷിന്റെ ചിത്രമാണ് തെലുങ്ക് സംവിധായകന്‍ വെങ്കി അട്‍ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്ത വാത്തി. തമിഴിലും തെലുങ്കിലുമായി ഒരേ സമയത്ത് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് നേടിയത്.
ആഗോള ഗ്രോസ് കളക്ഷന്‍ 118 കോടിയാണ് വാത്തി നേടിയത്. നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിലീസ് ചെയ്ത വെള്ളി, പിന്നാലെയുള്ള ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്ത് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 51 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
എന്നാൽ കേരളത്തില്‍ ചിത്രത്തിന് കാര്യമായ വിജയം നേടാൻ സാധിച്ചിരുന്നില്ല. സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം വിദ്യാഭ്യാസ മേഖലയിൽ നിലവിൽ നിൽക്കുന്ന പ്രശ്നങ്ങൾക്കു നേർ വിരൽ ചൂണ്ടുന്നു. സാർ എന്ന പേരിലാണ് തെലുങ്കിൽ ചിത്രത്തിന്റെ ടൈറ്റിൽ.
ബാല ഗംഗാധര്‍ തിലക് എന്നാണ് തെലുങ്ക് പതിപ്പില്‍ ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര് തമിഴിലെ പേര് ബാലമുരുകന്‍ എന്നാണ്. അദ്ധ്യാപകനായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്.
കോടികൾ…കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് നിർമ്മാതാക്കൾ