വടവാതൂർ ഡമ്പിങ് യാർഡിലെ സമരസമിതിയുടെ ആവശ്യം അംഗീകരിച്ച് ജില്ലാ കളക്ടറും നഗരസഭയും! മാലിന്യ നീക്കം നടത്താൻ ചർച്ച തുടരും; മാലിന്യം വളമാക്കി മാറ്റാനുള്ള നടപടിയെടുത്തേയ്ക്കും

കോട്ടയം: വിജയപുരം പഞ്ചായത്തിന്റെയും – കോട്ടയം നഗരസഭയുടെയും തലവേദനയായ വടവാതൂർ ഡമ്പിംങ് യാർഡിലെ മാലിന്യ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകുന്നു. കോട്ടയം നഗരസഭയും ജില്ലാ ഭരണകൂടവും ആദ്യമായി ഒരു പോലെ വടവാതൂരിലെ ജനങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ഇപ്പോൾ ആശ്വാസത്തിന് വഴി തുറന്നിരിക്കുന്നത്. വിജയപുരം പഞ്ചായത്തിലെ വടവാതൂർ സമരസമിതി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ജില്ലാ കളക്ടർ ചർച്ചയ്ക്ക് ഇരുകൂട്ടരെയും ക്ഷണിച്ചത്.

Advertisements

വർഷങ്ങളായി വടവാതൂർ ഡമ്പിങ് യാർഡിൽ കൂടിക്കിടക്കുന്ന മാലിന്യത്തിന് സ്ഥിരമായി തീ പിടിക്കുന്നത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പ്രദേശത്താകെ തീയും പുകയും ഒപ്പം അസ്വസ്ഥതകളും സൃഷ്ടിച്ചതോടെയാണ് സമര സമിതി മാലിന്യങ്ങൾ അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്തു നൽകിയത്. ഇതിനു പിന്നാലെയാണ് ജില്ലാ കളക്ടർ ശനിയാഴ്ച നഗരസഭ അധികൃതരുടെയും വിജയപുരം പഞ്ചായത്തിന്റെയും സമര സമിതിയുടെയും യോഗം വിളിച്ചു ചേർത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു ചേർന്ന യോഗത്തിൽ കോട്ടയം നഗരസഭ മാലിന്യം നീക്കം ചെയ്യാമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും, സെക്രട്ടറിയും മാലിന്യം നീക്കുന്നതിന് അനൂകൂല നിലപാടാണ് സ്വീകരിച്ചത്. തുടർന്ന്, ഇരുവരും മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകൾ വിശദീകരിച്ചു. കേന്ദ്ര സഹായത്തോടെ മാലിന്യ സംസ്‌കരണത്തിന് പദ്ധതി ആവിഷ്‌കരിക്കുമെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.

ഇതിനിടെ മാലിന്യം നീക്കം ചെയ്യുന്നതിനും വളമാക്കി മാറ്റുന്നതിനും നാഷണൽ ഏജൻസി ഫോർ ഗ്രീൻ പഞ്ചായത്തിനെ ഏൽപ്പിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത വടവാതൂർ ഡമ്പിംങ് യാർഡ് വിരുദ്ധ സമരസമിതി ചെയർമാൻ ബൈജു ചെറുകോട്ടയിൽ ആവശ്യപ്പെട്ടു. ഈ ഏജൻസി മാലിന്യം സമ്പൂർണമായും സൗജന്യമായി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മാലിന്യം തരം തിരിച്ച് വളമാക്കി മാറ്റി വിൽക്കുന്നതിനു വേണ്ട നടപടി ഇവർ സ്വീകരിക്കുമെന്നും ഇദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ ഇവരുമായി ചർച്ച നടത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Hot Topics

Related Articles