വടവാതൂർ ഡംപിംങ് യാർഡിലെ തീ പിടുത്തം; വിഷപ്പുകയ്ക്ക് ഉത്തരവാദി കോട്ടയം നഗരസഭ; ജില്ലാ ഭരണകൂടം ഇടപെടണം: വടവാതൂർ ഡമ്പിങ് യാർഡ് സമര സമിതി

കോട്ടയം: വടവാതൂർ ഡമ്പിംങ് യാർഡിലെ മാലിന്യത്തിന് തീ പിടിച്ച വിഷയത്തിൽ നഗരസഭയെ കുറ്റപ്പെടുത്തി സമര സമിതി രംഗത്ത്. വിഷയത്തിൽ നഗരസഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയാണ് വടവാതൂർ ഡംമ്പിംങ് യാർഡിലെ സമര സമിതി രംഗത്ത് എത്തിയിരിക്കുന്നത്. വിഷയത്തിൽ ജില്ലാ ഭരണകൂടണം എന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ സമര സമിതി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisements

ഏഴുപത് വർഷത്തോളമായി വടവാതൂർ ഡമ്പിംങ് യാർഡിൽ മാലിന്യം തള്ളിയത് മൂലം ഒരു നാട് ആകെ ഗുരുതരമായ ആരോഗ്യ – പരിസ്ഥിതി പ്രതിസന്ധി നേരിടുകയാണ്. 2013 ഡിസംബർ 31 നാണ് സമര സമിതിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഡമ്പിംങ് യാർഡ് അടച്ച് പൂട്ടുകയായിരുന്നു. എന്നാൽ, ഇതുവരെയും ഡമ്പിംങ് യാർഡിലെ പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴര ഏക്കറിൽ ആയിരക്കണക്കിന് ലോഡ് മാലിന്യമാണ് ഇപ്പോഴും കുന്ന് കൂടി കിടക്കുന്നത്. ഈ മാലിന്യം മൂന്നു മാസത്തിനകം നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധി പുറത്ത് വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇത് കൂടാതെ വടവാതൂർ ഡമ്പിംങ് യാർഡിൽ കൂടിക്കിടക്കുന്ന മാലിന്യം പൂർണമായും സൗജന്യമായി നീക്കം ചെയ്യാമെന്നും, മാലിന്യത്തിൽ നിന്നും ജൈവവളം നിർമ്മിച്ച്, അത് വിറ്റതിനു ശേഷം ലഭിക്കുന്ന തുകയിൽ നിശ്ചിത ശതമാനം നഗരസഭയ്ക്കു നൽകാമെന്നുമായിരുന്നു നാഷണൽ അലയൻസ് ഫോർ ഗ്രീൻ പഞ്ചായത്ത് എന്ന സംഘടന നഗരസഭയെ അറിയിച്ചിരുന്നു.

എന്നാൽ, 2018 ൽ നഗരസഭ ചെയർമാനെ നേരിൽക്കണ്ട് നൽകിയ നിവേദനത്തിന് ഇതുവരെയും പക്ഷേ തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ദിവസങ്ങളായി ഉണ്ടായിരിക്കുന്ന തീ പിടുത്തത്തിന് ഉത്തരവാദികൾ കോട്ടയം നഗരസഭയാണെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു. ഒന്നരമാസമായി ഇവിടെ വിഷപ്പുക ഉയരുകയാണ്. ഈ വിഷപ്പുക ഇല്ലാതാക്കുന്നതിനായി ഈ പ്രദേശത്തെ ആരോഗ്യ – പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ചെയർമാൻ ബൈജു ചെറുകോട്ടയിൽ, പി.കെ ആനന്ദക്കുട്ടൻ, കെ.പി ഭുവനേശ്, ബാബു മണിമലപ്പറമ്പിൽ, കുര്യൻ പി.കുര്യൻ, ബാബു ജോസഫ് എന്നിവർ അടങ്ങിയ സമരസമിതി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.