വടവാതൂരിൽ കുടിവെള്ള പദ്ധതിക്ക് സമീപം ആറ്റിൽ വിഷം കലർത്തി മീൻ പിടിക്കുന്നു : നിരവധി മീനുകൾ ചത്തുപൊങ്ങി; നാട്ടുകാരുടെ ആരോഗ്യത്തിന് ഭീഷണി

കോട്ടയം : വിഷം കലർത്തി മീൻ പിടിക്കുന്നതുമൂലം വടവാതൂർ ചെമ്പമ്പോല കുടിവെള്ള പദ്ധിതിയ്ക്ക് സമീപം വലിയ മീനുകൾ ചത്തുപൊങ്ങി. പൊൻപള്ളി – വടവാതൂർ മീനന്തറ ആറിനെ മലിനമാക്കിയാണ് വിഷം കലർത്തി മീൻപിടിക്കുന്നത്. ആയിരക്കണക്കിനെ കോളനിവാസികളാണ് വേനലിൽ വെള്ളം തേടി മീനന്തറ ആറിനെ ആശ്രയിച്ച് അവരുടെ ദൈനം ദിന ആവശ്യങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.

Advertisements

കോടിമത, കൊല്ലാട് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെയുള്ളവരുടെ ശല്യം മൂലം നാട്ടുകാർ സംഘടിച്ചിരുന്നു. അതുകൊണ്ട് ഇവരുടെ പ്രവർത്തനം ഇവിടേക്ക് മാറ്റിയത്. നാട്ടുകാർ വിവരം അറിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.റ്റി സോമൻ കുട്ടി വൈസ് പ്രസിഡണ്ട് രജനി സന്തോഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Hot Topics

Related Articles