കോട്ടയം: കോട്ടയത്തിൻ്റെ ബ്രഹ്മപുരമായി വടവാതൂർ ഡമ്പിങ് യാർഡ് ഈ വേനലിൽ നിന്നു കത്താതിരിക്കാൻ അതീവ ജാഗ്രതയുടെ വടവാതൂർ സമരസമിതി. വടവാതൂർ ഡമ്പിങ് യാർഡ് സമരസമിതിയാണ് വിഷയത്തിൽ അടിയന്തരമായി സർക്കാരിൻ്റെയും, ഹൈക്കോടതിയുടെയും ശ്രദ്ധയാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. 80 വർഷത്തിലധിതമായി കോട്ടയം നഗരസഭയിലെ മാലിന്യം നിക്ഷേപിച്ചിരുന്ന വടവാതൂർ ഡമ്പിംങ് യാർഡ് അത്യന്തം അപകടകരമായ സ്ഥിതിയിലാണെന്നും ആയതിനാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
കോട്ടയം മുനിസിപ്പാലിറ്റിയുടെ കൈവശത്തിലും ഉടമസ്ഥതയിലുമുള്ള എഴര ഏക്കർ സ്ഥലത്താണ് മല പോലെ മാലിന്യം കെട്ടിക്കിടക്കുന്നത് ജൈവ മാലിന്യം മാത്രമല്ല പ്ലാസ്റ്റിക്കും, ഇലക്ട്രിക്ക് ഇലക് ട്രോണിക്ക് വെയ്സറ്റ് ഉൾപ്പെടെ ടൺ കണക്കിന് മാലിന്യമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. പ്ലാസ്റ്റിക്ക് വെയ്സ്റ്റിന് തീ പിടിച്ചാൽ മനുഷ്യ ജീവന് ഹാനികരമായ വിഷപുക പരിസരമാകെ വ്യാപിച്ച ഗുരുതരമായ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങൾ ഉണ്ടാകും മുൻ കാലങ്ങളിലും വേനൽ കാലത്ത് ഇവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ട്. കോട്ടയത്തും പരിസരത്തുമുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എബിനു കൾ എത്തി നീണ്ട ദിവസങ്ങൾ കൊണ്ടാണ് തീ അണയ്ക്കാറുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസമയത്ത് പരിസരവാസികളായ നൂറ് കണക്കിനാളുകൾ ആശുപത്രിയിൽ ചികിൽസ തേടാറുണ്ട് . ഡമ്പിംങ് യാർഡിന് ചുറ്റുമായി 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു ഇവിടെ പതിനായിര കണക്കിന് കുട്ടികൾ പഠിക്കുന്നു കൂടാതെ നിരവധി ഫ്ലാറ്റുകൾ 4 ആശുപത്രികൾ ഒട്ടനവധി വീടുകൾ , വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ . വളരെയധികം ആളുകൾ തിങ്ങി പാർക്കുന്ന ജനസാന്ദ്രത ഏറിയ പ്രദേശമാണിത്. കൂടാതെ കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയവുമാണ് ഈ കാര്യങ്ങൾ മനസിലാക്കി കൊണ്ട് ഇനിയും ഒരു തീപിടുത്തം ഇവിടെ ഉണ്ടാകാതിരിക്കുവാൻ കോട്ടയം നഗരസഭയും ജില്ലാ ഭരണകൂടവും സംസ്ഥാന ഗവണ്മെൻറും അടിയന്തിരമായി ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
സമരസമിതി ചെയർമാൻ ബൈജു ചെറു കോട്ടയിൽ പി കെ ആനന്ദക്കുട്ടൻ, കെ പി ഭുവനേഷ്, ബാബു മണിമല പറമ്പിൽ , കുര്യൻ പി കുര്യൻ എന്നിവർ ഇത് സംബന്ധിച്ച് നിവേദനം നൽകി. ഡമ്പിംഗ് യാർഡിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിജയപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സമരസമിതി ചെയർമാനുമായ ബൈജു ചെറുകാട്ടയിൽ ഹൈക്കോടതിയിൽ നൽകിയ കേസ് നടന്നു വരികയാണ്.