മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന മാരീശൻ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജൂലൈ 25ന് മാരീശൻ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
വേലൻ, ദയ എന്നീ കഥാപാത്രങ്ങളായാണ് വടിവേലുവും ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. വേലന്റെയും ദയയുടെയും യാത്ര ജൂലൈ 25ന് തുടങ്ങും. ഇതുപോലൊരു റോഡ് ട്രിപ് നിങ്ങൾ ജീവിതത്തിൽ കണ്ടുകാണില്ല’ എന്ന ക്യാപ്ഷനോടെയാണ് ഫഹദ് ഫാസിലും മറ്റ് അണിയറ പ്രവർത്തകരും റിലീസ് ഡേറ്റ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഫഹദിന്റെയും വടിവേലുവിന്റെയും മികച്ച പെർഫോമൻസ് ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നുണ്ട്. തമാശകളും ത്രില്ലിംഗ് നിമിഷങ്ങളുമെല്ലാം നിറഞ്ഞ് ഏറെ കൗതുകമുണർത്തുന്ന രീതിയിലായിരുന്നു ടീസർ.
സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ റോഡ്-കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കർ.