വൈക്കം ടൗൺ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷം:ഘോഷയാത്രയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു

വൈക്കം :വൈക്കം ടൗൺ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷം വർണ ശബളമായ ഘോഷയാത്രയോടെ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷാലിമോൾ ദേശീയ പതാക ഉയർത്തി. വൈക്കം മുനിസിപ്പൽ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലേഖ ശ്രീകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് ശ്രീമതി രഞ്ജിനി, പ്രീ പ്രൈമറി വൈസ് പ്രസിഡന്റ്‌ ശ്രീമതി സന്ധ്യ സീനിയർ അസിസ്റ്റർ ശ്രീമതി മായ എന്നിവർ ആശംസ നൽകി. പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വവും നൽകി.

Advertisements

സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചു ദേശീയ പതാക വരയ്ക്കൽ, ക്വിസ്, ദേശഭക്തി ഗാനം, പോസ്റ്റർ രചന തുടങ്ങി മത്സരങ്ങൾ നടത്തി തുടർന്ന് പായസ വിതരണം നടന്നു. ഹർ ഘർ തിരങ്‌ഗയുടെ ഭാഗമായി കുട്ടികളും അദ്ധ്യാപകരും 13 നു വീടുകളിലും പതാക ഉയർത്തി.

Hot Topics

Related Articles