വൈക്കം കായലോരത്ത് ബസിലിരുന്ന് ഇനി രുചി നുകരാം; കായലോരത്തെ ബസ് റസ്റ്റോറന്റിന് ഡബിൾ ബെൽ മുഴങ്ങി

വൈക്കം: വൈക്കം കായലോരത്ത് ഇനി ബസിലിരുന്ന് രുചി നുകരാം. വൈക്കത്തിന്റെ മണ്ണിലെ രുചിപ്പെരുമയാണ് ഇനി ബസിനുള്ളിലിരുന്ന് നുകരാൻ അവസരം ഒരുങ്ങുന്നത്. വൈക്കത്ത് വേമ്പനാട്ട് കായലോരത്തെ കെടിഡിസിയുടെ വൈക്കം മോട്ടൽ ആരാമിൽ ഒരുക്കിയ ഇരുനിലകളുള്ള ബസ് റസ്റ്റോറന്റ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് നാടിന് സമർപ്പിച്ചു.

Advertisements

ഉദ്ഘാടനത്തിനുശേഷം മന്ത്രിമാരും എംഎൽഎയും ഉദ്യോഗസ്ഥരും പുതിയതായി ആരംഭിച്ച റസ്റ്റോറന്റിൽ നിന്നും ചായ കുടിച്ച ശേഷമാണ് മടങ്ങിയത്.കെഎസ്ആർടിസിയുടെ ബസ് അതിമനോഹരമായി രൂപമാറ്റം വരുത്തി പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താതെയാണ് റസ്റ്റോറന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരുനിലകളുള്ള റെസ്റ്റോറന്റിന്റെ താഴത്തെ നില പൂർണമായും എയർ കണ്ടീഷൻ ചെയ്തതും രണ്ടാം നില ഓപ്പൺ ഡെക്ക് എന്ന രീതിയിലുമുമാണ്. വൈക്കത്ത് എത്തുന്ന ടൂറിസ്റ്റുകൾക്ക് എല്ലാ തരത്തിലുമുള്ള ഭക്ഷണം കൊടുക്കാൻ കഴിയുന്ന റെസ്റ്റോറന്റ് ആണ് കെടിഡിസി ഒരുക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദേശം 50 പേർക്ക് ഒരേസമയം ഇവിടെ ഭക്ഷണം കഴിക്കാൻ സാധിക്കും. റസ്റ്റോറന്റിന് പുറത്ത് ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തോട് ചേർന്ന് 20 പേർക്ക് കൂടി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമുണ്ട്.വിനോദ
സഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ് നൽകുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് മറ്റ് നാട്ടിലുള്ളവരെക്കൂടി ഇങ്ങോട്ട് ആകർഷിപ്പിക്കുവാൻ കഴിഞ്ഞാൽ ടൂറിസരംഗത്തെ വൈക്കത്തിന്റെ മുഖഛായക്കുതന്നെ മാറ്റമുണ്ടാക്കുവാൻ കഴിയുമെന്ന കാര്യം ഉറപ്പാണ്.

Hot Topics

Related Articles