വൈക്കത്ത് ആറാട്ടുകുളത്തില്‍ സുഹൃത്തിനൊപ്പം ചൂണ്ടയിടുന്നതിനിടെ പന്ത്രണ്ട്കാരന്‍ മുങ്ങി മരിച്ചു; കരുന്നിന്റെ വിയോഗത്തില്‍ നടുങ്ങി നാട്

കോട്ടയം: വൈക്കത്ത് ആറാട്ടുകുളത്തില്‍ സുഹൃത്തിനൊപ്പം ചൂണ്ടയിടുന്നതിനിടെ പന്ത്രണ്ട്കാരന്‍ മുങ്ങി മരിച്ചു. വൈക്കം താലൂക്കില്‍ നടുവിലെ വില്ലേജില്‍ കൈതത്തറ വീട്ടില്‍ തോമസ് മകന്‍ സാജന്‍ തോമസ് (12) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആറാട്ടുകുളങ്ങര അമ്പലക്കുളത്തില്‍ ചുണ്ടയിടാന്‍ കൂട്ടുകാരന് ഒപ്പം പോയതാണ്. കുളത്തിന്റെ സംരക്ഷണ ഭിത്തിയില്‍ കയറി നിന്ന് ചൂണ്ടയിടുന്നതിനിടയില്‍ കാല് തെന്നി കുളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷ പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Advertisements

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വൈക്കം ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ സ്റ്റേഷനിലെ സ്‌കൂബാ സംഘമാണ് സാജനെ വെള്ളത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് വൈക്കം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സാജു , എ.എസ്.റ്റി. ഒ ഇന്‍ ചാര്‍ജ് മനോജ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ബിജു , രാജേഷ്, രൂപേഷ് ഗോകുല്‍ , ഡ്രൈവര്‍ എം.സി അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Hot Topics

Related Articles