വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയ്ക്ക് നാളെ (16.11.2021) കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ 8.30നും 10.30 നും ഇടയിലാണ് കൊടിയേറ്റ്. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ ബി പ്രകാശ് ദീപം തെളിയിക്കും. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ചാണ് ചടങ്ങുകള്‍ നടത്തുക. 27നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. 28ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് ദിവസം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപൂജയും കൂടിപ്പൂജ വിളക്കും ഉണ്ടാകും. അഷ്ടമി കാലത്ത് ക്ഷേത്രം പുഷ്പങ്ങള്‍ കൊണ്ടു അലങ്കരിച്ച് ലക്ഷദീപങ്ങള്‍ തെളിയിക്കും.
ഒന്നാം ദിവസത്തെ കൊടിപ്പുറത്തു വിളക്ക്, അഞ്ച്, ആറ്, എട്ട് , പതിനൊന്ന് ഉത്സവ ദിവസങ്ങളിലെ ഉത്സവബലി, അഞ്ചാം ഉത്സവ ദിനത്തില്‍ നടക്കുന്ന കൂടിപ്പൂജ, കൂടിപ്പൂജ വിളക്ക്, ഏഴാം ഉത്സവദിവസത്തെ ഋഷഭ വാഹനം എഴുന്നള്ളിപ്പ്, എട്ടാം ഉത്സവ ദിവസത്തെ വടക്കുംചേരിമേല്‍ എഴുന്നള്ളിപ്, ഒന്‍പതാം ദിവസത്തെ തെക്കും ചേരിമേല്‍ എഴുന്നള്ളിപ്പ്, പത്താം ദിനത്തിലെ വലിയ ശ്രീബലി, വലിയവിളക്ക്, അഷ്ടമി നാളിലെ വൈക്കത്തഷ്ടമി ദര്‍ശനം, അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, വിടപറച്ചില്‍ എന്നിവയും അടുത്ത നാളില്‍ നടക്കുന്ന ആറാട്ടും പ്രധാനമാണ്. നവംബര്‍ 29നാണ് മൂക്കുടി നിവേദ്യം. കൊടിയേറ്ററിയിപ്പ് ഇന്ന് (15.11.2021) രാവിലെ ഏഴിന് നടക്കും. അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തിലും ഇണ്ടംതുരുത്തി ക്ഷേത്രത്തിലും കൊടിയേറ്ററിയിക്കും. ഗജവീരന്‍ ആനിക്കാവ് സുധീഷിനെയാണ് കൊടിയേറ്ററിയിപ്പിന് എഴുന്നള്ളിക്കുന്നത്
വൈക്കത്തഷ്ടമിയുടെ കോപ്പുതുക്കല്‍ തിങ്കളാഴ്ച രാവിലെ 8.30നും 10.30നും ഇടയില്‍ ക്ഷേത്രകലവറയില്‍ നടക്കും. അഷ്ടമി ഉത്സവത്തിന് ആവശ്യമായ സാധനങള്‍ ക്ഷേത്ര ഭരണാധികാരിയായ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്‍പിക്കുന്നതാണ് ചടങ്ങ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഷ്മി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി വൈക്കം ടൗണിലെ സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള കുലവാഴ പുറപ്പാട് ഇന്ന് (15.11.2021) നടക്കും. വൈകിട്ട് നാലിന് തെക്കേനട വഴുതനക്കാട് സരസ്വതി ക്ഷേത്രത്തില്‍ നിന്നും അലങ്കരിച്ച വാഹനത്തില്‍ പുറപ്പെടുന്ന കുലവാഴ പുറപ്പാട് ദീപാരാധനയോടെ ക്ഷേത്രത്തില്‍ എത്തിചേരും. ചടങ്ങിന് വിവിധ കരയോഗം ഭാരവാഹികള്‍ നേതൃത്വം നല്‍കും.