വൈക്കം : വൈക്കം ബീച്ചിൽ യുവാക്കൾ തമ്മിൽ സംഘർഷം. വൈക്കം ബീച്ചിൽ ആണ് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഇരുമ്പ് വടിയും കമ്പിയും അടക്കമുള്ള മാരകായുധങ്ങളുമായി ഏറ്റുമുട്ടിയത്. വൈക്കത്തെ കോളേജിലെ വിദ്യാർത്ഥികളായ സംഘങ്ങൾ തമ്മിലാണ് വൈക്കം ബീച്ചിൽ ഉച്ചയ്ക്ക് ഏറ്റുമുട്ടിയത്.
സംഘത്തിൽ ഉൾപ്പെട്ട ഒരു യുവാവ് പെൺ സുഹൃത്തുമായി വൈക്കം ബീച്ചിൽ ഉച്ചയ്ക്ക് എത്തിയിരുന്നു. ഈ സമയം ഇവിടെ സംഘടിച്ചെത്തിയ മറ്റൊരു സംഘം യുവാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്ക് തർക്കം പിന്നീട് സംഘർഷത്തിലും കയ്യാങ്കളിയും എത്തി. ഇതിനിടെ യുവാക്കളുടെ സംഘം കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടിയും കമ്പി വടി ഇതിനിടെ യുവാക്കളുടെ സംഘം കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടിയും കമ്പി വടിയും ഉപയോഗിച്ച് പെൺ സുഹൃത്തിനൊപ്പം എത്തിയ യുവാവിനെ ആക്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരമണിക്കൂറോളം വൈക്കത്ത് സംഘർഷത്തിൽ ഏർപ്പെട്ട യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. വൈക്കം ബീച്ചിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണുകൾ വലിച്ചു പറിച്ചാണ് സംഘം പരസ്പരം ഏറ്റുമുട്ടിയത്. പെൺകുട്ടിക്കൊപ്പം എത്തിയ യുവാവിനെ സംഘം വളഞ്ഞിട്ട് ആക്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങൾ ജാഗ്രത ന്യൂസ് ലൈവ് ലഭിച്ചു .