വൈക്കത്ത് മീൻപിടുത്തത്തിനിടെ യുവാവിന് നെഞ്ചുവേദന; വള്ളത്തിൽ നിന്നും വെള്ളത്തിൽ വീണ യുവാവിന് ദാരുണാന്ത്യം; മരിച്ചത് മറവൻതുരുത്ത് സ്വദേശിയായ യുവാവ്

മറവൻതുരുത്ത് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

വൈക്കം: മറവൻതുരുത്തിൽ മീൻ പിടിക്കാൻ പോയി മടങ്ങിയെത്തുന്നതിനിടെ യുവാവ് നെഞ്ചുവേദന അനുഭവപ്പെട്ട് വള്ളത്തിൽ നിന്നും വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. വൈക്കം മറവൻതുരുത്ത് ഇടവട്ടം ചോളൻ വീട്ടിൽ ബിജു (49) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് സംഭവം. പാലാംകടവ് തുരുത്തേൽ ഭാഗത്ത് മൂവാറ്റുപുഴ ആറിൽ മത്സ്യം പിടിച്ച ശേഷം ബിജുവും സുഹൃത്തും മടങ്ങി വരികയായിരുന്നു.

Advertisements

ഇരുവരും കൊതുമ്പ് വള്ളത്തിൽ മടങ്ങി വരുന്നതിനിടെ വള്ളത്തിൽ വെച്ച് ബിജുവിന് നെഞ്ച് വേദന അനുഭവപ്പെടുകയും വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിലവിളിച്ചതിനെ തുടർന്ന് സമീപവാസികളും ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരം സമീപവാസി പൊലീസിലും കടുത്തുരുത്തി അഗ്‌നിശമനസേനയിലും അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സേനയിൽ നിന്നും രണ്ട് യൂണിറ്റും സ്‌കൂബാ ടീം അംഗങ്ങളും എത്തി വെള്ളത്തിൽ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തി. കരയിൽ എത്തിച്ച് ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജികുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീനാഥ്, നന്ദു, കെ.സി മനു, രാജേഷ്, ജോബിൻ എന്നിവരുടെ സംഘമാണ് സ്ഥലത്തെത്തിയത്്.

Hot Topics

Related Articles