പലിശയ്ക്കു നൽകിയ പണം തിരികെ നൽകാൻ പലരും തയ്യാറായില്ല: സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഗൃഹനാഥനെ വീടിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് വൈക്കം തലയാഴം സ്വദേശിയായ മുൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം

വൈക്കം: പലിശയ്ക്കു നൽകിയ പണം പലരും തിരികെ നൽകാൻ തയ്യാറാകാതിരുന്നതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ മരിച്ച നിലിയിൽ കണ്ടെത്തി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം തലയാഴം പുത്തൻ പാലം ആറാട്ടുകടവിനു സമീപം പുത്തൻ തറയിൽ പി.എസ്. ചന്ദ്രനാ (61)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വേമ്പനാട്ടുകായലിൽ മൽസ്യ ബന്ധനത്തിനു പോയതായിരുന്നു ഇദ്ദേഹം.

Advertisements

ശനിയാഴ്ച രാവിലെ പിതാവ് വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു പോയ മകനാണ് വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓണ ഫണ്ട് നടത്തിയിരുന്ന ചന്ദ്രൻ നിക്ഷേപകർക്ക് പണം തിരിച്ചു നൽകേണ്ട സമയമായതോടെ നിക്ഷേപകർ പണത്തിന് എത്തി തുടങ്ങിയിരുന്നു. നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം മറ്റ് പലർക്കും ചന്ദ്രൻ പലിശയ്ക്കു നൽകിയിരുന്നു. പണം വാങ്ങിയ പലരും പണം തിരിച്ചു നൽകാതിരുന്ന തോടെ ചന്ദ്രൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.പണം കടം ചോദിച്ച് ചന്ദ്രൻ ബന്ധുക്കളിൽ ചിലരേയുംസമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം നൽകാമെന്ന് ഉറപ്പു നൽകിയിരുന്ന ആൾക്ക് പണം ഇന്ന് നൽകാൻ കഴിയാതെ വന്നതാണ് ജീവനൊടുക്കാൻ കാരണമെന്ന് പറയപ്പെടുന്നു. സി പി എം തലയാഴം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്ന ചന്ദ്രൻ മൽസ്യ തൊഴിലാളി യൂണിയൻ സി ഐ ടി യു മേഖല പ്രസിഡന്റ് ധീരസഭ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നാട്ടിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിരുന്ന പൊതുപ്രവർത്തകന്റ മരണം നാട്ടുകാർക്കും ആഘാതമായി.

കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതരെ വള്ളത്തിലെത്തി അഭയകേന്ദ്രത്തിലെത്തിക്കുന്നതിന് ചന്ദ്രന്റെ നേതൃത്വത്തിൽ മാതൃകാ പരമായ പ്രവർത്തനമാണ് നടന്നതെന്ന് തലയാഴം നിവാസികൾ അനുസ്മരിക്കുന്നു. ഭാര്യ: സുശീല . മക്കൾ: സുചിത്ര , പി.സി.അഖിൽ , രമ്യ . മരുമക്കൾ: അഖിൽ , മഹേഷ് . വൈക്കം പോലിസ് മേൽ നടപടി സ്വീകരിച്ചു.

Hot Topics

Related Articles