വൈക്കം ബീച്ചിൽ കളിസ്‌ഥലം ഒരുക്കണമെന്നു ആവശ്യപ്പെട്ടു എമർജിങ് വൈക്കത്തുകാർ നഗരസഭക്ക് നിവേദനം നൽകി

വൈക്കം:വൈക്കം കായലോര ആർട്ടിഫിഷ്യൽ ബീച്ചിൽ സ്പോർട്ട്‌സും ടൂറിസവുമായി ബന്ധപ്പെട്ട് വികസിപ്പിക്കണമെന്നും കായിക ആവശ്യത്തിലേക്ക് നീക്കി വച്ചിരിക്കുന്ന കായൽ നികത്തി ബീച്ച് നിർമ്മിച്ച ഭാഗം വൈക്കത്തെ കായിക രംഗത്തെ പുതു തലമുറയ്ക്ക് ഗുണകരമായ വിധത്തിൽ കളിസ്‌ഥലം അടക്കം ഒരുക്കി സൗകര്യം ചെയ്ത് നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ നിവേദനം നൽകിയത്.

Advertisements

ദീർഘ വർഷമായി വൈക്കത്തെ ജനകീയ ആവശ്യംകൂടിയാണ് ഇത്,2007 ൽ നികത്തിയ   ഈ പ്രദേശം 7 ഏക്കറോളം കാര്യമായ യാതൊരു വികസന പ്രവർത്തനങ്ങളും ഇല്ലാതെ കിടക്കുകയാണ്.യുവാക്കൾ അടക്കം വൈക്കത്തെ കായിക പ്രേമികൾക്ക് നല്ലൊരു സ്റ്റേഡിയമോ,തത്തുല്യമായ സംവിധാനമോ നാളിതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ 9 കോടി രൂപ ബജറ്റിൽ ഈ കാര്യത്തിലേക്ക് വക വച്ചിട്ടുണ്ട് എങ്കിലും യാതൊരു തുടർ നടപടികളും ഇല്ലാതെ മുടങ്ങി കിടക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മെല്ലെപ്പോക്ക് സമീപനം വൈക്കത്തെ കായിക പ്രേമികൾക്ക് വലിയ നിരാശയുണ്ടാകുന്ന സാഹചര്യത്തിൽ ആണ് എമർജിങ് വൈക്കത്തുകാർ കൂട്ടായ്മ ഈ ആവശ്യം ഉയർത്തിക്കൊണ്ട് വരുന്നത്.ലഭ്യമായ സ്ഥലത്ത് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു എത്രയും വേഗം വൈക്കത്തെ യുവത്വത്തിന്റെയും പ്രായഭേദമെന്യേ മുഴുവൻ കായിക പ്രേമികളുടെയും ആവശ്യം അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എമർജിങ് വൈക്കത്തുകാർ നിവേദനം നൽകിയത്.

എമർജിങ് കൂട്ടായ്മയുടെ അഡ്മിന്മാരായ അഡ്വ.എ മനാഫ്, അഗിൻ ഗോപിനാഥ്,സെബാസ്റ്റ്യൻ ബാബു,സിബിൻ,വൈക്കത്തെ കായിക രംഗത്തെ പ്രധാന നേതൃത്വങ്ങളായ ലൗജൻ, അജികുമാർ,ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നഗരസഭാ സെക്രട്ടറി ക്കും വൈസ് ചെയർമാൻ പി ടി സുഭാഷ്,പ്രതിപക്ഷ നേതാവ് ഹരിദാസൻ നായർ എന്നിവർക്ക് നിവേദനം സമർപ്പിച്ചത്.

ആവശ്യപ്പെട്ട വിഷയത്തിൽ വളരെ പോസിറ്റീവ് ആയ സമീപനം ആണ് വൈസ് ചെയർമാന്റെ ഭാഗത്ത്‌ നിന്നും പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത്‌ നിന്നും ഉൾപ്പെടെ ഉണ്ടായത്, 27 ന് തിയതി എം.എൽ.എയുടെ മുൻകയ്യിൽ ടൂറിസം സ്പോർട്സ് സെക്രട്ടറി ഉൾപ്പെടെ ഉള്ളവർ പങ്കെടുക്കുന്ന ഒരു മീറ്റിംഗ് തിരുവനന്തപുരത്ത് ചേരുന്നുണ്ട് എന്നും ഈ കാര്യത്തിൽ എമർജിങ് വൈക്കത്തുകാരുടെ ആവശ്യം പരിഗണിച്ചു കൊണ്ടുള്ള സമീപനം നഗരസഭ സ്വീകരിക്കുമെന്നും ഉറപ്പു നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.