വൈക്കം സത്യാഗ്രഹം: വെൽഫെയർ പാർട്ടി നവ ജനാധിപത്യ സമ്മേളനം പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവജനാധിപത്യ സമ്മേളനം സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും.

Advertisements

മെയ് 20 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വെച്ചാണ് സമ്മേളനം നടക്കുക. പെരിയാർ ഇ വി രാമസ്വാമി ഉയർത്തിയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ പഴ അതിയമാൻ വൈക്കം സത്യാഗ്രഹത്തെ കുറിച്ച ദീർഘകാലത്തെ ഗവേഷണ പഠനങ്ങൾക്ക് ശേഷം “വൈക്കം പോരാട്ടം” എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളീയ നവോത്ഥാന ചരിത്രത്തിൽ ഒട്ടേറെ സവിശേഷതകളുള്ള ഒരു അധ്യായം എന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തിന്റെ നാൾവഴികളും വികാസവും കൂടുതൽ ഓർമ്മിക്കപ്പെടണം. സമകാലിക സാമൂഹിക രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിൽ സത്യാഗ്രഹ സമര സ്മരണകൾ കൂടുതൽ പ്രചോദനമായിതീരും. സമര ചരിത്രത്തിൽ അദൃശ്യമാക്കപ്പെട്ട വ്യക്തികളും സംഭവങ്ങളും കൂടുതൽ ദൃശ്യപ്പെടേണ്ടതുണ്ട്.

സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അധ്യക്ഷത വഹിക്കും. വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത സമര പോരാളികളുടെ കുടുംബങ്ങളെ സമ്മേളനത്തിൽ വെച്ച് ആദരിക്കും. കേരളത്തിലെ സാമൂഹ്യ – അക്കാദമിക മേഖലകളിലെ പ്രമുഖരായ അഡ്വ. സി കെ വിദ്യാസാഗർ, സണ്ണി എം കപിക്കാട്, കെ കെ ബാബുരാജ്, രാമചന്ദ്രൻ മുല്ലശ്ശേരി, അനന്തു രാജ്, സുരേന്ദ്രൻ കരിപ്പുഴ, ജ്യോതിവാസ് പറവൂർ, ഫായിസ കരുവാരക്കുണ്ട്, കെ എം ഷെഫ്രിൻ, സണ്ണി മാത്യു, സുനിൽ ജാഫർ തുടങ്ങിയവർ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.