കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ ഭാഗമായി വൈക്കത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Advertisements
- കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക.
- വെച്ചൂർ – ടി.വി പുരം എന്നീ ഭാഗത്തു നിന്നും വരുന്ന ബസുകൾ ചേരിൻചുവടിൽ എത്തി, മുരിയൻ കുളങ്ങരയിൽ ആളെ ഇറക്കി, വാഴമന , ഫയര്‍സ്റ്റേഷൻ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതും തിരികെ ദളവാക്കുളം – കിഴക്കേടന , തെക്കേനട, തോട്ടുവക്കം ഭാഗത്തേയ്ക്ക് തിരികെ പോകേണ്ടതുമാണ്.
- പൂത്തോട്ട – തലയോലപ്പറമ്പ് ഭാഗത്തു നിന്നും വരുന്ന ബസുകൾ വലിയ കവല പഴയ സ്റ്റാൻഡിൽ എത്തി ആളെ ഇറക്കി തിരികെ ഇതേ റൂട്ടിൽ മടങ്ങിപ്പോകേണ്ടതാണ്.
- പൂത്തോട്ട – തലയോലപ്പറമ്പ് ഭാഗത്തു നിന്നും വെച്ചൂർ ഭാഗത്തേയ്ക്കു പോകുന്ന സ്വകാര്യ വാഹനങ്ങൾ ചാലപ്പറമ്പ് – ആറാട്ടുകുളങ്ങര – കവരപ്പാടി – ചേരിൻചുവട് വഴി പോകണ്ടതാണ്.
- തോട്ടുവക്കത്തു നിന്നും തെക്കേനട ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല.
- ടി.വി പുരം, വെച്ചൂർ ഭാഗത്തു നിന്നും അഷ്ടമി ദർശനത്തിനു വരുന്ന ഭക്തർ പടിഞ്ഞാറേപാലം വഴി വന്ന് ആശ്രമം സ്‌കൂളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
ടൗൺ ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല - വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിൽ വാഹനങ്ങൾക്ക് പാർക്കിംങ് അനുവദിക്കുന്നതല്ല.
- തലയോലപ്പറമ്പ് – പൂത്തോട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ദളവാക്കുളം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാവുന്നതാണ്.
വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും ജങ്കാർ സർവീസ് ഉണ്ടായിരിക്കുന്നതല്ല.