താലൂക്ക് ആശുപത്രിക്ക് 13 വിഭാഗങ്ങളുടെ പ്രവര്‍ത്തനം സജ്ജമാക്കാൻ ബഹുനിലക്കെട്ടിടം ; നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

വൈക്കം: താലൂക്ക് ഗവ. ആശുപത്രിയില്‍ 13 വിഭാഗങ്ങളുടെ പ്രവര്‍ത്തനം സജ്ജമാക്കാന്‍ 1,20,000 ചതുരശ്ര അടി വിസ്താരത്തില്‍ 5 നില കെട്ടിടം ഉയരുന്നു. കിഫ്ബിയിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ചുമതലയിലാണ് 86 കോടി ചെലവ് വരുന്ന കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. താലൂക്ക് ഗവ. ആശുപത്രിയില്‍ ദീര്‍ഘകാലമായി ജീര്‍ണ്ണാവസ്ഥയില്‍ നില നിന്നിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയ സ്ഥലത്താണ് കെട്ടിട സമുച്ചയം ഉയരുന്നത്.

Advertisements

പഴയ ഒ പി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലനിര്‍ത്തി പുനര്‍നിര്‍മ്മിക്കും. ഒ പി, കാഷ്യലിറ്റി, സ്‌പെഷ്യല്‍ ഒ പി, സര്‍ജറി, ഓര്‍ത്തോ , ഇ എന്‍ റ്റി , നേത്ര വിഭാഗം, സ്‌കിന്‍, ജനറല്‍ മെഡിസിന്‍, ആധുനിക രീതിയുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, സൈക്ക്യാട്രി തുടങ്ങിയ വിഭാഗങ്ങളാണ് ഒരു കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങളോടെ ക്രമീകരിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. സി കെ ആശ എം എല്‍ എ കെട്ടിട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ രേണുക രതീഷ് അധ്യക്ഷയായി .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്‍ എം ഒ എസ് കെ ഷീബ, ഭവന നിര്‍മാണ ബോര്‍ഡ് എക്‌സ്. എഞ്ചിനിയര്‍ കെ ശ്രീലത, അസി.എഞ്ചിനിയര്‍ റംസാദ് ബഷീര്‍, നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ പി ശശിധരന്‍, എന്‍ അനില്‍ ബിശ്വാസ്, ഹെഡ് ക്ലര്‍ക്ക് യു സുരേഷ് ബാബു , നഴ്‌സിങ് സൂപ്രണ്ട് ഒ വി നജ്‌ന, വി എസ് ശ്രീദേവി, ഉദ്യോഗസ്ഥ പി ജി അമ്പിളി, സി പി ഐ എം ലോക്കൽ സെക്രട്ടറി എം സുജിൻ നഗരസഭാ കൗണ്‍സിലര്‍മാരും രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

Hot Topics

Related Articles