വൈക്കം ടിവിപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി

വൈക്കം : വൈക്കം ടിവിപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി. ടി വി പുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രതിഭാസംഗമം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ടിവിപുരം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എസ്എസ്എൽസിക്ക് നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും യൂണിവേഴ്സിറ്റി റാങ്കു ജേതാക്കളെയും ഉപഹാരം നൽകി അനുമോദിച്ചു.

Advertisements

ആരോഗ്യ രംഗത്ത് മികവു തെളിയിച്ച ഡോ. എ.വി.സുനിൽ, വോളീബോൾ വെറ്ററൻ താരം പി.കെ. ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. യോഗത്തിൽ മുൻ നിയമസഭ സെക്രട്ടറി അഡ്വ.പി.ഡി. ശാർങ്ഗധരൻ, മോഹൻ ഡി.ബാബു, ഫാ. സിജോമേനാച്ചേരി, പി.ഡി.ഉണ്ണി, ബി. അനിൽകുമാർ,അബ്ദുൾ സലാം റാവുത്തർ, പി.എൻ.ബാബു, എ. സനീഷ് കുമാർ, ജയ് ജോൺ, എസ്.സാനു, വിവേക്പ്ളാത്താനത്ത്, ഇടവട്ടം ജയകുമാർ, കെ.എസ്.ബാഹുലേയൻ, ടി.അനിൽകുമാർ, ശ്രീരാജ് ഇരുമ്പേപ്പള്ളിൽ , ബീനമോഹൻ, വർഗീസ്പുത്തൻചിറ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles